• HOME
  • »
  • NEWS
  • »
  • kerala
  • »
  • COP MANHANDLED AND WARD COUNCILLOR ATTACKED WHILE SETTLING A FAMILY DISPUTE VIDEO GOES VIRAL

വീട്ടുകാർ തമ്മിലെ തർക്കം പരിഹരിക്കാനെത്തിയ എസ്ഐയെ തള്ളിയിട്ടു; കൗൺസിലറെ എറിഞ്ഞിട്ടു; വീഡിയോ വൈറൽ

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് സംഭവം. വസ്തു തർക്കം പരിഹരിക്കാനെത്തിയ എസ് ഐയെ തള്ളിയിടുകയും മുനിസിപ്പൽ കൗൺസിലറെ എറിഞ്ഞിടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്ന്

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്ന്

  • Share this:
    പത്തനംതിട്ട: ദിവസേന ഒട്ടനവധി കേസുകള്‍ കൈകാര്യം ചെയ്യുന്നവരാണ് പൊലീസ് ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും. എന്നാല്‍ പ്രശ്‌നം തീര്‍ക്കാന്‍ പോകുന്ന പൊലീസുകാരും രാഷ്ട്രീയക്കാരും പുലിവാല്‍ പിടിക്കുന്ന സന്ദര്‍ഭങ്ങളും കുറവല്ല. 'തലവേദനകേസുകള്‍' എന്ന് അവര്‍  തന്നെ വിശേഷിപ്പിക്കുന്ന അത്തരമൊരു തർക്ക പരിഹാരത്തിന്റ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

    Also Read- ആഴ്ചയിൽ ഒരു ദിവസം നിർബന്ധമായും അവധിയെടുക്കണം; പൊലീസുകാരോട് തമിഴ്നാട് സർക്കാർ

    പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് സംഭവം. വസ്തു തർക്കം പരിഹരിക്കാനെത്തിയ എസ് ഐയെ തള്ളിയിടുകയും മുനിസിപ്പൽ കൗൺസിലറെ എറിഞ്ഞിടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. അയൽവാസി പകർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

    Also Read- വിവാഹം കഴിക്കാൻ ജാമ്യം തേടി ഇരയ്ക്ക് പിന്നാലെ പോക്സോ പ്രതിയായ മുൻ വൈദികൻ റോബിൻ; സുപ്രീംകോടതിയിൽ ഹർജി നൽകി

    കറ്റോട് കളപുരക്കൽ വീട്ടിൽ അമ്മാളും ഭർതൃ സഹോദരി രജനിയും തമ്മിൽ നിലനിന്നിരുന്ന വസ്തു തർക്കം പറഞ്ഞു തീർക്കുന്നതിനായി എത്തിയ തിരുവല്ല നഗരസഭ പതിനൊന്നാം വാർഡ് കൗൺസിലർ ജേക്കബ് ജോർജ് മനയ്ക്കൽ, തിരുവല്ല എസ്ഐ രാജൻ എന്നിവരെയാണ് അമ്മാൾ പരസ്യമായി ആക്രമിച്ചത്. ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍ മരിച്ചതിനാൽ  പ്രശ്‌നം സംസാരിച്ച്‌ രമ്യമായി പരിഹരിക്കാനായിരുന്നു എസ് ഐയുടെയും കൗൺസിലറിന്റെയും തീരുമാനം. എന്നാൽ സംഭവ സ്ഥലത്ത് എത്തിയതോടെ എല്ലാം കൈവിട്ടു പോയി.

    Also Read- കൂടുതൽ കുട്ടികൾ; ദമ്പതികൾക്ക് സാമ്പത്തിക സഹായ പദ്ധതിയുമായി പത്തനംതിട്ട രൂപത

    കുടുംബ വസ്തു വീതം വെച്ചപ്പോള്‍ വീടിന്റെ അതിര്‍ത്തിയിലുള്ള കക്കൂസ്  പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പറഞ്ഞു തീർക്കുന്നതിനായി എത്തിയതായിരുന്നു കൗൺസിലർ ജേക്കബ് ജോർജ്. കൗൺസിലറെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച എസ്ഐ രാജനെ അമ്മാൾ തള്ളി നിലത്തിട്ടു. തുടർന്ന് ജേക്കബ് ജോർജിന് നേരേ കല്ലെറിഞ്ഞു. കല്ലേറ് രൂക്ഷമായതോടെ കൗൺസിലർ സ്ഥലത്ത് നിന്നും ഓടി രക്ഷപെടുകയായിരുന്നു. വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ അമ്മാളിന്റെ ആക്രമണങ്ങൾ നിസഹായനായി നോക്കി നില്‍ക്കാനെ എസ് ഐയ്ക്ക് സാധിച്ചുള്ളു.





    Also Read- അജ്ഞാതന്റെ ഫേസ്ബുക്ക് സൗഹൃദവലയിൽ കുരുങ്ങി; 3 സ്ത്രീകൾക്ക് നഷ്ടമായത് 60 ലക്ഷം രൂപ

    വാർഡ് കൗൺസിലറെയും എസ്‌ഐയെയും ആക്രമിച്ച സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്തു. കറ്റോട് കളപുരക്കൽ വീട്ടിൽ അമ്മാളിനെതിരെയാണ് കേസെടുത്തത്. അതേസമയം, അമ്മാൾ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
    Published by:Rajesh V
    First published:
    )}