• HOME
 • »
 • NEWS
 • »
 • kerala
 • »
 • കേരള പൊലീസിൽ വീണ്ടും പട്ടിയെ കുളിപ്പിക്കൽ വിവാദം; SPയുടെ നിർദേശപ്രകാരം പൊലീസുകാരനെ സസ്പെൻഡ് ചെയ്തു

കേരള പൊലീസിൽ വീണ്ടും പട്ടിയെ കുളിപ്പിക്കൽ വിവാദം; SPയുടെ നിർദേശപ്രകാരം പൊലീസുകാരനെ സസ്പെൻഡ് ചെയ്തു

എസ് പിയുടെ ഗൺമാനായ ആകാശിനോട് വളർത്തുനായ്ക്കളുടെ വിസർജ്യം നീക്കാനും അവയെ കുളിപ്പിക്കാനും ആവശ്യപ്പെട്ടു. എന്നാൽ ആകാശ് ഇതിനു തയ്യാറായില്ല. പിന്നീട് ടെലികമ്യൂണിക്കേഷൻസ് എസ് ഐ വിളിച്ചു വരുത്തി എസ് പി നവനീത് ശർമ ഗൺമാനെതിരെ സ്പെഷൽ റിപ്പോർട്ട് എഴുതി വാങ്ങിയെന്നാണ് ആരോപണം.

 • Share this:
  തിരുവനന്തപുരം: സംസ്ഥാന പോലീസിൽ വീണ്ടും പട്ടിയെ കുളിപ്പിക്കൽ വിവാദം. എസ് പിയുടെ നിർദ്ദേശപ്രകാരം സസ്പെൻസ് ചെയ്ത പോലീസുകാരനെ അന്നു തന്നെ എ ഐ ജി സർവീസിൽ തിരിച്ചെടുത്തു. ടെലി കമ്യൂണിക്കേഷൻസിലെ പോലീസ് ഉദ്യോഗസ്ഥൻ ആകാശിനെതിരെ എടുത്ത സസ്പെൻഷൻ നടപടിയാണ് സേനയിൽ കനത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.

  ടെലികമ്യൂണിക്കേഷൻസ് എസ് പി നവനീത് ശർമയുടെ ഗൺമാനായ ആകാശിനായിരുന്നു കഴിഞ്ഞ ദിവസം സസ്പെൻഷൻ. ഭക്തി വിലാസം റോഡിലെ ഒന്നാം നമ്പർ ക്വാർട്ടേഴ്സാണ് എസ്പിയുടെ വസതി. വീട്ടിലെ ജോലിക്കാരനായ ഉത്തരേന്ത്യൻ സ്വദേശി എസ് പിയുടെ ഗൺമാനായ ആകാശിനോട് വളർത്തുനായ്ക്കളുടെ വിസർജ്യം നീക്കാനും അവയെ കുളിപ്പിക്കാനും ആവശ്യപ്പെട്ടു. എന്നാൽ ആകാശ് ഇതിനു തയ്യാറായില്ല. പിന്നീട് ടെലികമ്യൂണിക്കേഷൻസ് എസ് ഐ വിളിച്ചു വരുത്തി എസ് പി നവനീത് ശർമ ഗൺമാനെതിരെ സ്പെഷൽ റിപ്പോർട്ട് എഴുതി വാങ്ങിയെന്നാണ് ആരോപണം.

  Also Read- 'നടിയെ ആക്രമിച്ച കേസിൽ ജഡ്ജിക്കെതിരായ ആരോപണം എന്തടിസ്ഥാനത്തിൽ?' അതിജീവിതയോട് ഹൈക്കോടതി

  ഡ്യൂട്ടിയിലില്ലാത്തപ്പോൾ എസ് പിയുടെ വസതിയിലേക്ക് കയറിയെന്നും ഇലട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചെന്നുമായിരുന്നു റിപ്പോർട്ട്. എസ് പി തന്നെ എസ്ഐക്ക് പറഞ്ഞു കൊടുത്ത് റിപ്പോർട്ട് എഴുതിച്ചെന്നും ആക്ഷേപമുണ്ട്. റിപ്പോർട്ടിന്മേൽ നവനീത് ശർമ തന്നെ സസ്പെൻഷൻ ഓർഡറും പുറത്തിറക്കി. എന്നാൽ സംഭവം പരാതിയായി ഡിജിപിക്ക് മുന്നിലെത്തി. മണിക്കൂറുകൾക്കകം സസ്പെൻഷൻ റദ്ദാക്കി ആകാശിനെ സർവീസിൽ തിരിച്ചെടുത്ത് ഉത്തരവിറങ്ങി. പൊലീസ് ആസ്ഥാനം എ ഐ ജി അനൂപ് കുരുവിള ജോണാണ് തിരിച്ചെടുത്തുള്ള ഉത്തരവിറക്കിയത്. ആകാശിനെ മാതൃ യൂണിറ്റായ സിറ്റി എ ആറിലേക്കാണ് തിരിച്ചെടുത്തത്.

  ഡിജിപി സുധേഷ് കുമാറിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

  ഇതിനിടെ. ഡിജിപി സുധേഷ് കുമാറിനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്നും സൂചനയുണ്ട്.  ജ്വല്ലറിയിൽനിന്ന് 95 % ഡിസ്കൗണ്ടിൽ നെക്ലേസ് വാങ്ങി, വിജിലൻസ് ഡയറക്ടറായിരിക്കേ സഹപ്രവർത്തകർക്കെതിരെ കള്ളക്കേസ് റജിസ്റ്റർ ചെയ്തു തുടങ്ങിയ ആരോപണങ്ങൾ സുധേഷിനെതിരെ ഉയർന്നിരുന്നു. ചില വിദേശയാത്രകളും വിവാദമായി. ആരോപണങ്ങൾ ശരിയെന്ന തരത്തിലാണ് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയത്. ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ പരിഗണനയിലാണ്. ഒക്ടോബറിൽ സുധേഷ് വിരമിക്കും.

  ആരോപണങ്ങളിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് സുധേഷിനെ വിജിലന്‍സിൽനിന്ന് ജയിൽ വകുപ്പിലേക്കു മാറ്റിയത്. തലസ്ഥാനത്തെ ജ്വല്ലറിയിൽനിന്ന് ഏഴു പവന്റെ നെക്ലേസ് 95 ശതമാനം ഡിസ്കൗണ്ടിൽ വാങ്ങിയതായി സർക്കാരിനു പരാതി ലഭിച്ചിരുന്നു. അന്വേഷണത്തിൽ ഇതു ശരിയാണെന്നു വ്യക്തമായി. വിദേശ യാത്രകൾ നടത്തിയത് വ്യവസായിയുടെ പണം കൊണ്ടാണെന്നും പരാതി ലഭിച്ചിരുന്നു. ഈ പരാതിയിലും കഴമ്പുണ്ടെന്നാണ് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയത്.

  Also Read- Independence Day | സ്വാതന്ത്ര്യദിനത്തിൽ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണം; പതാകയുമായുള്ള ബന്ധം ദൃഢമാക്കണം: പ്രധാനമന്ത്രി

  ഡിജിപി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന ടോമിൻ ജെ.തച്ചങ്കരി ഐപിഎസിനെതിരായ വിജിലൻസ് കേസ് സുധേഷ് അനിശ്ചിതമായി നീട്ടികൊണ്ടുപോയതായും ആക്ഷേപം ഉയർന്നിരുന്നു. സുധേഷിന്റ മകൾ പൊലീസ് ഡ്രൈവറായ ഗവാസ്കറെ മർദിച്ച കേസ് അന്വേഷിച്ച എസ്പിയെ കള്ളക്കേസിൽ കുടുക്കാൻ നീക്കം നടത്തിയതായും ആരോപണം ഉയർന്നിരുന്നു. ഒക്ടോബറിൽ സുധേഷ് വിരമിക്കാനിരിക്കെയാണ് നടപടി സാധ്യത നിലനിൽക്കുന്നത്
  Published by:Rajesh V
  First published: