• HOME
  • »
  • NEWS
  • »
  • kerala
  • »
  • മാലിന്യത്തിനൊപ്പം ആധാർ കാർഡിന്റെ പകർപ്പ്; റോഡരികിൽ ചവറ് തള്ളിയ ആൾ കുടുങ്ങി

മാലിന്യത്തിനൊപ്പം ആധാർ കാർഡിന്റെ പകർപ്പ്; റോഡരികിൽ ചവറ് തള്ളിയ ആൾ കുടുങ്ങി

മാലിന്യം തള്ളിയ ആളിനെ തിരിച്ചറിഞ്ഞെന്നും തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    പത്തനംതിട്ട: റോഡരികിൽ മാലിന്യം തള്ളിയ ആളെ ആധാർ കാർഡ് കുടുക്കി. റോഡിൽ തള്ളി മാലിന്യത്തിൽ നിന്ന് ലഭിച്ച ആധാർ കാർഡിന്റെ പകർപ്പിലൂടെയാണ് ആളെ തിരിച്ചറിഞ്ഞത്. മൈലപ്ര- കൈരളീപുരം ലിങ്ക് റോഡിന്റെ വശത്താണ് ചവറ് തള്ളിയത്. ഇതു പരിശോധിച്ചപ്പോഴാണ് ഒരേ വിലാസത്തിലുള്ള ആധാർ കാർഡിന്റെയും ആധാരത്തിന്റെയും പകർപ്പും കണ്ടെത്തിയത്.

    കൈരളീപുരം റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളാണ് മാലിന്യം പരിശോധിച്ചത്. ഇൻസുലിൻ സിറിഞ്ച്, പഴയ മെത്ത, ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവയ്ക്കൊപ്പമാണ് രേഖകളുടെ പകർപ്പും കിട്ടിയത്. കുമ്പഴ സ്വദേശിയാണ് മാലിന്യം തള്ളിയതെന്ന് ഭാരവാഹികൾ പറഞ്ഞു. രേഖകളുടെ പകർപ്പ് ലഭിച്ചതോടെ അവർ കളക്ടർ, നഗരസഭാ അധ്യക്ഷ എന്നിവർക്കും പൊലീസിലും പരാതി നൽകി.

    Also Read- കയറു പിരിക്കാനറിയാമോ? സമ്മാനം നേടാം; കയർ കേരളയിലൂടെ

    മാലിന്യം തള്ളിയ ആളിനെ തിരിച്ചറിഞ്ഞെന്നും തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചതായി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. നഗരത്തിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് പതിവായിട്ടുണ്ടെന്നും ഇതിനെതിരെ ഇന്ന് മുതൽ കർശന പരിശോധന നടത്തുമെന്നും നഗരസഭ അധികൃതർ അറിയിച്ചു.

     
    First published: