HOME » NEWS » Kerala » CORONA AWARENESS MESSAGE CALLER TUNE VOICE BY TINTUMOL JOSEPH

'നോവൽ കൊറോണ വൈറസ് രോഗം പകരാതെ തടയാനാകും'; ആ ശബ്ദത്തിനുടമ ഈ പാലാക്കാരി

കോവിഡ് രോഗികളോട് വിവേചനം പാടില്ലെന്ന മൂന്നാമത്തെ സന്ദേശമാണ് ഇപ്പോൾ ഫോൺ വിളിക്കുമ്പോൾ കോളർ ട്യൂൺ ആയി കേൾക്കുന്നത്.

News18 Malayalam | news18
Updated: May 13, 2020, 9:45 PM IST
'നോവൽ കൊറോണ വൈറസ് രോഗം പകരാതെ തടയാനാകും'; ആ ശബ്ദത്തിനുടമ ഈ  പാലാക്കാരി
ടിന്റുമോൾ ജോസഫ്
  • News18
  • Last Updated: May 13, 2020, 9:45 PM IST
  • Share this:
തിരുവനന്തപുരം: 'നോവൽ കൊറോണ വൈറസ് രോഗം പകരാതെ തടയാനാകും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ തൂവാല കൊണ്ടോ ടിഷ്യൂ കൊണ്ടോ മറയ്ക്കുക. കൈയും വായും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക' - കൊറോണ വൈറസിനെതിരായ ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് മൊബൈൽ ഫോണുകളിൽ കോളർ ട്യൂണിന് പകരം ഈ ബോധവത്കരണ സന്ദേശം കേട്ടു തുടങ്ങിയത്. മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു ഇപ്പോൾ ഈ ശബ്ദം.

പാലാക്കാരിയാണെങ്കിലും കഴിഞ്ഞ 24 വർഷമായി കർണാടകയിലെ സുള്ള്യയിലാണ് ടിന്റുമോളുടെ കുടുംബം താമസിക്കുന്നത്. എന്നാൽ, ടിന്റുമോൾ ജോസഫ് ഡൽഹിയിൽ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഇന്റർനാഷണൽ റിലേഷൻസിൽ എം.എ പൂർത്തിയാക്കിയതിനു ശേഷം ഡാൻസ്, കളരിപ്പയറ്റ്, നാടകം എന്നിവയിൽ ഗവേഷണം നടത്തുകയാണ്.

You may also like:സംസ്ഥാനത്ത് മദ്യവില കൂടും: വർധിപ്പിക്കുന്നത് 35 ശതമാനം വരെ നികുതി [NEWS]'സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു': വൈറലായ 'ഉസ്മാൻ' മുഖ്യമന്ത്രിക്ക് പരാതി നൽകി [NEWS]'മദ്യത്തിന് വിൽപ്പന നികുതി 35 ശതമാനം വരെ കൂട്ടും' അപ്പോൾ എന്തു വില കൊടുക്കണം? [NEWS]

പാലാ മുണ്ടുപാലം തറപ്പേൽ കുടുംബാംഗമായ ടിന്റു ദൂരദർശനിലെ പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജന പരിപാടിക്കാണ് ആദ്യം ശബ്ദം നൽകിയത്. ഒട്ടേറെ പരസ്യങ്ങളും സർക്കാർ അറിയിപ്പുകളും കന്നഡയിലേക്കും മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്ത് ശബ്ദം നൽകി.

മാർച്ച് മാസത്തിലാണ് കൊറോണ ബോധവത്കരണ സന്ദേശത്തിന് ആദ്യമായി ശബ്ദം നൽകിയത്. പിന്നീട് രണ്ടു തവണ കൂടി ശബ്ദം നൽകി. കോവിഡ് രോഗികളോട് വിവേചനം പാടില്ലെന്ന മൂന്നാമത്തെ സന്ദേശമാണ് ഇപ്പോൾ ഫോൺ വിളിക്കുമ്പോൾ കോളർ ട്യൂൺ ആയി കേൾക്കുന്നത്.

ഗൂഗിൾ ആപ്പിലൂടെയുള്ള കോവിഡ് പരിശോധനയുടെ മലയാള ചോദ്യാവലി ടിന്റുമോളുടെ ശബ്ദത്തിലാണ് മലയാളികൾ കേൾക്കുന്നത്.
Youtube Video
First published: May 13, 2020, 9:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories