HOME » NEWS » Kerala »

COVID 19 | തിരുവനന്തപുരത്തെ കൊറോണ മരണം: പോത്തൻകോട് പഞ്ചായത്തിൽ സമ്പൂർണ ക്വാറന്റൈൻ

വിദേശത്ത് പോകുകയോ വിദേശത്ത് നിന്ന് വന്നവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്യാതിരുന്ന അബ്ദുൾ അസീസിന് രോഗബാധ എങ്ങനെയാണ് ഉണ്ടായതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

News18 Malayalam | news18
Updated: March 31, 2020, 3:52 PM IST
COVID 19 | തിരുവനന്തപുരത്തെ കൊറോണ മരണം: പോത്തൻകോട് പഞ്ചായത്തിൽ സമ്പൂർണ ക്വാറന്റൈൻ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: March 31, 2020, 3:52 PM IST
  • Share this:
തിരുവനന്തപുരം: തലസ്ഥാനത്ത് കൊറോണമരണം സംഭവിച്ച പശ്ചാത്തലത്തിൽ പോത്തൻകോട് പഞ്ചായത്തിൽ സമ്പൂർ
ണ ക്വാറന്റൈൻ പ്രഖ്യാപിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആണ് ഇക്കാര്യം അറിയിച്ചത്. പോത്തൻകോട് പഞ്ചായത്തിലെ മുഴുവൻ ആളുകളും രണ്ട് കിലോമീറ്റർ പരിധിയിൽ വരുന്ന മറ്റ് പ്രദേശങ്ങളിലെ ആളുകളും മുഴുവനായും ക്വാറന്റൈനിൽ പ്രവേശിക്കണം.

കോവിഡ് 19 ബാധിച്ച് പോത്തൻകോട് സ്വദേശി മരിച്ച സാഹചര്യത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പഞ്ചായത്ത് കമ്മിറ്റി യോഗം വിളിച്ച് ചേർത്തിരുന്നു. അതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

You may also like:ഏത്തമിടലൊക്കെ പഴയ ഫാഷനല്ലേ; കറങ്ങാനിറങ്ങിയ യുവാവിന് മാതൃകാ ശിക്ഷ നല്‍കി പൊലീസ്‍ [NEWS]രാജ്യത്തെ തിരികെ കൊണ്ട് വരാന്‍ എന്‍റെ ചെറിയ സഹായം'; 80 ലക്ഷം നല്‍കി രോഹിത് ശര്‍മ്മ [NEWS]രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം‍ [NEWS]

മരിച്ച അബ്ദുൾ അസീസുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവർ ഐസൊലേഷനിൽ പോയി കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. ഇനി ആരെങ്കിലും ഉണ്ടെങ്കിൽ 1077 എന്ന ഹെൽപ് ലൈനിൽ വിളിച്ചറിയിക്കണമെന്നും മന്ത്രി പറഞ്ഞു.പോത്തൻകോട് പ്രദേശമാകെ വരുന്ന രണ്ടു മൂന്നാഴ്ചക്കാലം പൂർണമായും ക്വാറന്റൈനിലേക്ക് പോകണമെന്നും ജനം സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും മന്ത്രി അറിയിച്ചു.

 



വിദേശത്ത് പോകുകയോ വിദേശത്ത് നിന്ന് വന്നവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്യാതിരുന്ന അബ്ദുൾ അസീസിന് രോഗബാധ എങ്ങനെയാണ് ഉണ്ടായതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കടുത്ത നടപടിയിലേക്ക് കടക്കുന്നത്.

First published: March 31, 2020, 3:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories