നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മാംസാഹാരികളെ ശിക്ഷിക്കാനായി പിറവി കൊണ്ട അവതാരമാണ് കൊറോണ': ഹിന്ദു മഹാസഭ

  'മാംസാഹാരികളെ ശിക്ഷിക്കാനായി പിറവി കൊണ്ട അവതാരമാണ് കൊറോണ': ഹിന്ദു മഹാസഭ

  'കൊറോണ ഒരു വൈറസ് അല്ല, പക്ഷേ സാധൂജീവികളുടെ രക്ഷയ്‌ക്കെത്തിയ അവതാരമാണെന്ന് ഹിന്ദുമഹാസഭാ അധ്യക്ഷന്‍

  swami chakrapani

  swami chakrapani

  • Share this:
   മാംസം കഴിക്കുന്നവരെ ശിക്ഷിക്കാനായി പിറവികൊണ്ട അവതാരമാണ് കൊറോണ വൈറസ് എന്ന് ഹിന്ദുമഹാസഭാ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി. കൊറോണ വൈറസിന്റെ മറു മരുന്ന കണ്ടെത്താനായി ശാസ്ത്ര ലോകം കഠിനപരിശ്രമം തുടരുന്നതിനിടെയാണ് ഹിന്ദുമഹാസഭാ അധ്യക്ഷന്‍ പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

   'കൊറോണ ഒരു വൈറസ് അല്ല, പക്ഷേ സാധൂജീവികളുടെ രക്ഷയ്‌ക്കെത്തിയ അവതാരമാണ്. അവയെ ഭക്ഷിക്കുന്നവരെ കാത്ത് മരണം ഉണ്ടെന്ന സന്ദേശം നല്‍കാനാണ് എത്തിയിരിക്കുന്നത്', ചക്രപാണി പറഞ്ഞു.

   Also read: ജപ്പാൻ തീരത്ത് പിടിച്ചിട്ട കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൂടി കൊറോണ: വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി

   വിശ്വസിച്ചാലും ഇല്ലെങ്കിലും മൃഗങ്ങളെ കൊല്ലരുതെന്നും സസ്യാഹാരത്തിലേക്ക് തിരിയണമെന്നും ഓര്‍മ്മിക്കാന്‍ നരസിംഹ അവതാരത്തെപ്പോലെ പിറവി എടുത്തതാണ് കൊറോണ എന്നാണ് സ്വാമി ചക്രപാണിയുടെ വാദം.

   കൊറോണ വൈറസ് മാറാൻ ഒരു മാർഗവും സ്വാമി പറയുന്നു. ചൈനീസ് പ്രസിഡന്‍റ് കൊറോണ വൈറസിന്റെ ഒരു വിഗ്രഹം നിർമ്മിക്കണമെന്നും ഇതുവരെ ചെയ്ത കാര്യങ്ങൾ ക്ഷമിക്കാന്‍ പ്രാർഥിക്കണമെന്നും ഇനി ഒരിക്കലും സാധു മൃഗങ്ങളെ കൊല്ലില്ലെന്ന് പ്രതിജ്ഞ ചെയ്യണമെന്നും സ്വാമി ആവശ്യപ്പെടുന്നു. അങ്ങനെ ചെയ്താൽ കൊറോണയുടെ ആക്രമണം ശമിക്കുമെന്നും ഹിന്ദു മഹാസഭ അധ്യക്ഷൻ പറഞ്ഞു.
   First published:
   )}