തൃശൂർ: ജില്ലയിൽ കൊറോണ വൈറസ് ബാധിച്ച വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരം. വിദ്യാർഥിയെ മെഡിക്കൽ ബോർഡിന്‍റെ നിർദേശം അനുസരിച്ചാകും മെഡിക്കൽ കോളേജിലേക്ക് മാറ്റുക. കൊറോണ വൈറസ് ബാധിച്ച വിദ്യാർഥിയടക്കം രണ്ടുപേരാണ് ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ ഉള്ളത്. വിദ്യാർഥിക്കൊപ്പമുണ്ടായിരുന്ന മൂന്നുപേരെ മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി. ഇവരടക്കം ഏഴ് പേരാണ് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ ഉള്ളത്. രോഗലക്ഷണവുമായി എത്തിയ ഒരാളെ കൂടി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നു.
രോഗിയുമായി സമ്പർക്കത്തിലിരുന്ന 52 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതൽ ആളുകളെ നിരീക്ഷണത്തിൽ കൊണ്ടുവരുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ സർക്കാർ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ പ്രവർത്തിപ്പിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കി.
സ്വകാര്യ ആശുപത്രികളുടെ യോഗം ഇന്ന് 11 മണിക്ക് കലക്ട്രേറ്റിൽ ചേരും. 12 മണിക്ക് അവലോകന യോഗവും ചേരും. സംസ്ഥാനത്ത് ആകെ 1053 പേർ ചികിത്സ തേടിയിട്ടുണ്ട്. ഇവരിൽ 15 പേർ ആശുപത്രിയിലും 1038 പേർ വീടുകളിലും നിരീക്ഷണത്തിൽ ആണ്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.