നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Corona Virus: യുദ്ധകാലാടിസ്ഥാനത്തിൽ ആലപ്പുഴയിൽ പ്രതിരോധ നടപടികൾ

  Corona Virus: യുദ്ധകാലാടിസ്ഥാനത്തിൽ ആലപ്പുഴയിൽ പ്രതിരോധ നടപടികൾ

  കൊറോണ സ്ഥിരീകരിക്കപ്പെട്ട വിദ്യാർഥിയുമായി അടുത്തിടപഴകിയ ആളുകളുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞെന്ന് അധികൃതര്‍ അറിയിച്ചു.

  coronavirus

  coronavirus

  • News18
  • Last Updated :
  • Share this:
   ആലപ്പുഴ: മെഡിക്കല്‍ കോളേജിൽ ചികിത്സയില്‍ കഴിയുന്ന വിദ്യാർഥിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ യുദ്ധകാലാടിസ്ഥാനത്തിലാണ് ആലപ്പുഴയില്‍ പ്രതിരോധ നടപടികള്‍. കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നതിനൊപ്പം തദ്ദേശ തലത്തില്‍ ബോധവത്കരണ പരിപാടികളും ആരംഭിക്കാനാണ് തീരുമാനം. ചികിത്സയിലുള്ള വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

   ജില്ല മെഡിക്കല്‍ ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന കണ്‍ട്രോള്‍ റൂം കളക്ടറേറ്റിലേക്കാണ് മാറ്റിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം റവന്യൂ വിഭാഗവും കണ്‍ട്രോള്‍ റൂമിലുണ്ടാവും. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ ഡേ.രത്തന്‍ ഖേല്‍ക്കറാണ് ആലപ്പുഴയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

   Corona Virus LIVE UPDATES: മരണസംഖ്യ 361; ചൈനയിൽ 17,205 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു


   ജില്ലാ കളക്ടര്‍ എം.അഞ്ജനയ്ക്കാണ് ഏകോപന ചുമതല. മെഡിക്കല്‍ കോളേജിനും ജനറല്‍ ആശുപത്രിക്കും പുറമെ താലൂക്ക് ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍ നിര്‍ദ്ദേശമുണ്ട്. സ്വകാര്യ ആശുപത്രികളും കിടക്കകള്‍ ക്രമീകരിക്കാന്‍ സന്നദ്ധത അറിയിച്ചു.

   കൊറോണ സ്ഥിരീകരിക്കപ്പെട്ട വിദ്യാർഥിയുമായി അടുത്തിടപഴകിയ ആളുകളുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞെന്ന് അധികൃതര്‍ അറിയിച്ചു. നിരീക്ഷണത്തിലുള്ള മറ്റു മൂന്നു പേരൊടൊപ്പം ഇടപഴകിയ ആളുകളും വീടുകളില്‍ നിരീക്ഷണത്തിലാണ്. ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ വീടുകളില്‍ നിരീക്ഷിക്കേണ്ടി വരുമെന്നുമാണ് സൂചന.

   ഇത്തരത്തിലുള്ള ആളുകളെ കണ്ടെത്തുന്നതിനും കൊറോണ ലക്ഷണങ്ങളുള്ളവര്‍ അടിയന്തിരമായി ചികിത്സ തേടണമെന്നും ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ ബോധവത്കരണ പരിപാടികളും ആരംഭിക്കും.
   Published by:Joys Joy
   First published:
   )}