Corona Virus in Kerala: രോഗം സ്ഥിരീകരിച്ചവർ പത്തനംതിട്ട എസ്.പി ഓഫീസിലും പുനലൂരിലെ ബന്ധുവീട്ടിലും എത്തിയിരുന്നു

Corona Virus in Kerala | ദോഹയിൽനിന്ന് ക്യൂ ആർ 514 വിമാനത്തിലാണ് ഫെബ്രുവരി 29ന് കുടുംബം കൊച്ചിയിലെത്തിയത്. അന്നു മുതൽ മാർച്ച് ആറ് വരെ വിവിധ സ്ഥലങ്ങളിൽ ഇവർ സന്ദർശിച്ചിരുന്നു

News18 Malayalam | news18-malayalam
Updated: March 8, 2020, 5:32 PM IST
Corona Virus in Kerala: രോഗം സ്ഥിരീകരിച്ചവർ പത്തനംതിട്ട എസ്.പി ഓഫീസിലും പുനലൂരിലെ ബന്ധുവീട്ടിലും എത്തിയിരുന്നു
News18
  • Share this:
പത്തനംതിട്ട: ഇറ്റലിയിൽനിന്ന് മടങ്ങിയെത്തി, കൊറോണ വൈറസ് സ്ഥീരകരിച്ച കുടുംബം പത്തനംതിട്ട എസ്.പി ഓഫീസ് സന്ദർശിച്ചിരുന്നതായി കണ്ടെത്തി. കൂടാതെ പുനലൂരിലെ ബന്ധു വീട്ടിലും ഇവർ എത്തിയിരുന്നതായി വ്യക്തമായി. ഇതോടെ ഇവരുമായി അടുത്ത സമ്പർക്കം പുലർത്തിയെന്ന് കരുതുന്ന മൂന്ന് പൊലീസുകാർ ഉൾപ്പടെ 14 പേരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കി.

മകന്‍റെ ഇറ്റലിയിലെ പെർമിറ്റ് പുതുക്കുന്നതിനും മറ്റുമായി ക്ലിയൻറൻസ് സർട്ടിഫിക്കറ്റിന് എസ്.പി ഓഫീസിലെത്തിയാണ് കുടുംബം അപേക്ഷ നൽകിയത്. ഇറ്റലിയിൽനിന്ന് തിരിച്ചെത്തിയതിന്‍റെ തൊട്ടടുത്ത ദിവസമാണ് ഇവർ എസ്.പി ഓഫീസിലെത്തിയത്. ഇവരുടെ അപേക്ഷ പരിശോധിക്കാൻ തൊട്ടടുത്ത ദിവസം സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ റാന്നിയിലെ വീട്ടിൽ എത്തുകയും ചെയ്തു. ഈ പൊലീസുകാരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.

MORE ON CORONA3000 പേരെങ്കിലും രോഗബാധിതരുമായി സമ്പർക്കം നടത്തിയിരിക്കാമെന്ന് കളക്ടർ; അന്തിമ പട്ടിക ഉടനെ [NEWS]കൊറോണ ബാധിതരെ സ്വീകരിക്കാനെത്തിയ ബന്ധുക്കളെ കണ്ടെത്തി; മെഡിക്കൽ സംഘം വീട്ടിലെത്തി പരിശോധിക്കുന്നു [NEWS]കോവിഡ് 19: സ്ഥിതി നിയന്ത്രണ വിധേയം: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ [NEWS]

കോട്ടയത്തുള്ള ഉറ്റ ബന്ധുക്കളാണ് ഇറ്റലിയിൽനിന്ന് മടങ്ങിയെത്തിയവരെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി കൂട്ടിക്കൊണ്ടുവന്നത്. ഇവരെ റാന്നിയിലെ വീട്ടിൽ എത്തിച്ചശേഷമാണ് ബന്ധുക്കൾ കോട്ടയത്തേക്ക് മടങ്ങിയത്. ഇവർ പുനലൂരിൽ ബന്ധുവീട്ടിൽ ഒരു ചടങ്ങിലും പങ്കെടുത്തതായി സൂചനയുണ്ട്. ഇതേത്തുടർന്ന് ഈ വീടുകളിലുള്ളവരെയും ഇവരുമായി സമ്പർക്കം പുലർത്തിയവരെയുമെല്ലാം ആരോഗ്യവകുപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

ദോഹയിൽനിന്ന് ക്യൂ ആർ 514 വിമാനത്തിലാണ് ഫെബ്രുവരി 29ന് കുടുംബം കൊച്ചിയിലെത്തിയത്. അന്നു മുതൽ മാർച്ച് ആറ് വരെ വിവിധ സ്ഥലങ്ങളിൽ ഇവർ സന്ദർശിച്ചിരുന്നു. ഇവിടങ്ങളിൽ ഉള്ളവരെയെല്ലാം ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ഇവരുടെയെല്ലാം വിശദമായ പട്ടികയാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചാണ് നിരീക്ഷണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
First published: March 8, 2020, 5:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading