ഇന്റർഫേസ് /വാർത്ത /Kerala / Corona Virus: കൊറോണ ഉണ്ടെന്ന് തെളിയിക്കാൻ വെല്ലുവിളിയുമായി ജേക്കബ് വടക്കഞ്ചേരി; നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ്

Corona Virus: കൊറോണ ഉണ്ടെന്ന് തെളിയിക്കാൻ വെല്ലുവിളിയുമായി ജേക്കബ് വടക്കഞ്ചേരി; നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ്

ജേക്കബ് വടക്കഞ്ചേരി

ജേക്കബ് വടക്കഞ്ചേരി

നിപ കാലത്ത് ഉന്നയിച്ച തരത്തിലുള്ള അതേ വാദങ്ങളാണ് ഇപ്പോഴും ജേക്കബ് വടക്കഞ്ചേരി ഉന്നയിച്ചിരിക്കുന്നത്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

തിരുവനന്തപുരം: കൊറോണ വൈറസ് ഉണ്ടെന്ന് തെളിയിക്കാൻ വെല്ലുവിളിച്ച് പ്രകൃതിചികിത്സകൻ ജേക്കബ് വടക്കുഞ്ചേരിയുടെ വീഡിയോ സന്ദേശം. നിപ കാലത്തും അങ്ങനെയൊരു വൈറസ് ഇല്ലായെന്ന് പ്രചരിപ്പിച്ചതിന് ജേക്കബ് വടക്കഞ്ചേരിക്ക് എതിരെ കേസെടുത്തിരുന്നു. ശാസ്ത്രത്തെയും ആധുനിക വിജ്ഞാനത്തെയും ചോദ്യം ചെയ്ത് ജേക്കബ് വടക്കഞ്ചേരി തെറ്റിദ്ധാരണ പരത്തുകയാണെന്ന് ചൂണ്ടിക്കാണിച്ച് ഡോക്ടർമാർ സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തി.

നിപ കാലത്ത് ഉന്നയിച്ച തരത്തിലുള്ള അതേ വാദങ്ങളാണ് ഇപ്പോഴും ജേക്കബ് വടക്കഞ്ചേരി ഉന്നയിച്ചിരിക്കുന്നത്. കൊറോണ എന്നൊരു വൈറസ് നിലവിലില്ല. ആരോഗ്യമേഖലയ്ക്ക് കൂടുതൽ ശ്രദ്ധ കിട്ടുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു വൈറസ് ഉണ്ടെന്ന് പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ എന്തെങ്കിലും അടിയന്തരസാഹചര്യം ഉണ്ടെന്ന് കാണിച്ചാൽ മാത്രമേ ആരോഗ്യമേഖലയ്ക്ക് ശ്രദ്ധ കിട്ടുകയുള്ളൂ. അതിനു വേണ്ടിയുണ്ടാക്കിയ കള്ളക്കഥയാണ് കൊറോണ വൈറസ് എന്നാണ് ജേക്കബ് വടക്കഞ്ചേരിയുടെ വാദം.

Corona Virus: കൊറോണ വൈറസ് ബാധിതർക്കായി 10 ദിവസം കൊണ്ട് 1000 കിടക്കകളുള്ള ആശുപത്രി പണിത് ചൈന

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

സംസ്ഥാനത്ത് ആരോഗ്യവകുപ്പ് സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പ്രവർത്തനം നടത്തുന്നതിനിടയിലാണ് ജേക്കബ് വടക്കഞ്ചേരി വ്യാജ പ്രചരണവുമായി രംഗത്തെ എത്തിയിരിക്കുന്നത്. അതേസമയം, വ്യാജ പ്രചാരകർക്ക് എതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

എന്നാൽ, ഇത്തരം വ്യാജപ്രചരണങ്ങളിൽ വീണ് ചികിത്സ മുടക്കരുതെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. അതേസമയം, വടക്കഞ്ചേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന് സോഷ്യൽ മീഡിയകളിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

First published:

Tags: Can cure corona, Corona, Corona in Kerala, Corona outbreak, Corona virus China, Corona Virus India, Corona virus Kerala, Corona virus outbreak, Corona Virus Symptoms, Corona Virus Treatment, Corona virus Wuhan, Medicine for corona