
HIGHLIGHTS
കൊറോണ വൈറസ് ബാധയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. ചൊവ്വാഴ്ച പുതുതായി പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 2421 പേർ നിരീക്ഷണത്തിൽ ആണ്. 190 സാമ്പിളുകൾ പരിശോധിച്ചു. 100 ഫലം നെഗറ്റീവ് ആണ്. 87 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ തയ്യാറായവർക്ക് നന്ദി- ആരോഗ്യമന്ത്രി പറഞ്ഞു.
കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പിന് പുറമെ മറ്റ് വകുപ്പുകളിലെ ജീവനക്കാർ പാലിക്കേണ്ട നിർദ്ദേശങ്ങളും സർക്കാർ പുറത്തിറക്കി. സംസ്ഥാനത്ത് ആശുപത്രിയിൽ കഴിയുന്ന 84 പേർ ഉൾപ്പെടെ 2239 പേരാണ് നിരീക്ഷണത്തിലുള്ളത്. വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒടുവിൽ വൈറസ് ബാധ സ്ഥിരീകരിച്ച കാസർഗോഡുള്ള വിദ്യാർത്ഥിനിക്കൊപ്പം യാത്ര ചെയ്തവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. പരിശോധനയ്ക്ക് അയച്ച 140 സാമ്പിളുകളിൽ 88 സാമ്പിളുകളുടെ ഫലമാണ് ലഭിക്കാനുള്ളത്.
തത്സമയ വിവരങ്ങൾ ചുവടെ...