കാസർകോട്: കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മൂന്നുപേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് തീരുമാനം. മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. തൃശൂർ, ആലപ്പുഴ, കാസർകോട് എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ മൂന്നുപേരും വുഹാനിൽ സഹപാഠികളായിരുന്നെന്ന് വ്യക്തമായി
ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി. 57 പേരാണ് കഴിഞ്ഞദിവസം മരിച്ചത്. പുതിയതായി 2,829 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ, ആകെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 17, 205 ആയതായി ചൈനീസ് സർക്കാർ അറിയിച്ചു.
തത്സമയ വിവരങ്ങൾ