ഇന്റർഫേസ് /വാർത്ത /Kerala / Corona Virus: ജാഗ്രതയോടെ തൃശൂർ; അഞ്ചു മണിക്കൂറിനുള്ളിൽ തയ്യാറായത് 17 ഐസൊലേഷൻ വാർഡുകൾ

Corona Virus: ജാഗ്രതയോടെ തൃശൂർ; അഞ്ചു മണിക്കൂറിനുള്ളിൽ തയ്യാറായത് 17 ഐസൊലേഷൻ വാർഡുകൾ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

മെഡിക്കൽ കോളേജിലെ പേവാർഡ് ബ്ലോക്ക് ഐസൊലേഷൻ വാർഡായി ഒരുക്കി.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

തൃശൂർ: രാജ്യത്തെ ആദ്യത്തെ കൊറോണ വൈറസ് ബാധ കേരളത്തിൽ സ്ഥിരീകരിച്ചെന്ന വിവരം ലഭിച്ചപ്പോൾ തന്നെ പ്രതിരോധ പ്രവർത്തനങ്ങളും തുടങ്ങി. കേരളത്തിൽ തൃശൂരിലെ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിക്ക് ആയിരുന്നു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ വിവരം അറിഞ്ഞപ്പോൾ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങളാണ് ജില്ല കേന്ദ്രമായി നടന്നത്.

മെഡിക്കൽ കോളേജിലെ പേവാർഡ് ബ്ലോക്ക് ഐസൊലേഷൻ വാർഡായി ഒരുക്കി. 17 മുറികളാണ് ഇവിടെ തയ്യാറായത്. 24 പേരെ ഒരേസമയം നിരീക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സൗകര്യവുമുണ്ട്. ഓരോരുത്തർക്കും പ്രത്യേകം ശൗചാലയങ്ങളും തയ്യാർ.

Corona Virus LIVE: കൊറോണ ബാധിച്ച വിദ്യാർഥിനിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

വ്യാഴാഴ്ച രാത്രിയോടെ തന്നെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർഥിനിയെ തൃശൂർ ജില്ല ജനറൽ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. വിവരം പുറത്തു വന്ന് അഞ്ചു മണിക്കൂറിനുള്ളിൽ തന്നെ ഐസൊലേഷൻ വാർഡ് ഒരുക്കി വിദ്യാർഥിനിയെ ഇവിടേക്ക് മാറ്റുന്ന നടപടി പൂർത്തിയാക്കിയിരുന്നു.

First published:

Tags: Corona, Corona in Kerala, Corona outbreak, Corona virus, Corona virus China, Corona virus outbreak, Corona virus Wuhan, Medicine for corona