HOME /NEWS /Kerala / Film Shooting| കോൺഗ്രസിന് സിനിമാക്കാരെ വേണ്ട; തൃക്കാക്കര ബസ് സ്റ്റാന്റിൽ സിനിമാ ചിത്രീകരണത്തിന് നഗരസഭ അനുമതി നിഷേധിച്ചു

Film Shooting| കോൺഗ്രസിന് സിനിമാക്കാരെ വേണ്ട; തൃക്കാക്കര ബസ് സ്റ്റാന്റിൽ സിനിമാ ചിത്രീകരണത്തിന് നഗരസഭ അനുമതി നിഷേധിച്ചു

News18 Malayalam

News18 Malayalam

തൃക്കാക്കര ബസ് സ്റ്റാന്റിലാണ് ജയറാം, മീര ജാസ്മിൻ എന്നിവർ അഭിനയിക്കുന്ന സത്യൻ അന്തിക്കാട് ചിത്രം ഷൂട്ട് ചെയ്യേണ്ടിയിരുന്നത്.

  • Share this:

    കൊച്ചി: ജോജു ജോർജ് (Joju George) വിഷയത്തിന് പിന്നാലെ സിനിമാ ചിത്രീകരണവുമായി (Film Shooting) ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് കോൺഗ്രസ് (Congress). സത്യൻ അന്തിക്കാടിന്റെ (Sathyan Anthikad)പുതിയ സിനിമയുടെ ചിത്രീകരണത്തിന് അനുമതി നിഷേധിച്ച് തൃക്കാക്കര നഗരസഭ (Thrikkakara Municipality). പൊതുനിരത്തുകളിലെ സിനിമാ ചിത്രീകരണം അനുവദിക്കില്ലെന്ന് കോൺഗ്രസ് നിലപാടെടുത്തതിന് പിന്നാലെയാണ് കോൺഗ്രസുകാരിയായ നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ (Ajitha Thankappan) തൃക്കാക്കര ബസ് സ്റ്റാന്റിലെ ചിത്രീകരണം വിലക്കിയത്.

    തൃക്കാക്കര ബസ് സ്റ്റാന്റിലാണ് ജയറാം, മീര ജാസ്മിൻ എന്നിവർ അഭിനയിക്കുന്ന ചിത്രം ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഇതിനുള്ള അനുമതി തേടിയ സിനിമാ പ്രവർത്തകരോടും നഗരസഭാ ഉദ്യോഗസ്ഥരോടും ചെയർപേഴ്‌സൺ പൊട്ടിത്തെറിച്ചു. ചൊവ്വാഴ്ച പന്ത്രണ്ടരയോടെയാണ് സിനിമാ പ്രൊഡക്ഷൻ വിഭാഗത്തിലെ രണ്ടുപേർ ചിത്രീകരണത്തിന് അനുമതി വാങ്ങാൻ നഗരസഭയിൽ എത്തിയത്.

    Also Read- Joju George | നടൻ ജോജു ജോർജിന്റെ കാർ ആക്രമിച്ച കേസിൽ ടോണി ചമ്മണി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    ചെയർപേഴ്‌സന്റെ അനുമതി വാങ്ങാൻ എത്തിയപ്പോഴാണ് രൂക്ഷമായ ഡയലോഗുകളുമായി അജിത തങ്കപ്പൻ ഇവരെ നേരിട്ടത്.

    'പാര്‍ട്ടി സമരത്തിനിടെ അതിക്രമിച്ച് കയറിയാണ് ജോജു ഷോ കാണിച്ചത്, അതിന്റെ ഭവിഷ്യത്താണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കന്മാരും അനുഭവിക്കുന്നത്. കൊതുകുകടിയും കൊണ്ട് പാവം നേതാക്കള്‍ ജയിലില്‍ കിടക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വളരെ വിഷമം തോന്നിയിരുന്നു. ജനങ്ങൾക്കു വേണ്ടി സമരം നടത്തിയ ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങളെ പോലുള്ള സിനിമക്കാർക്ക് ഞാൻ ഷൂട്ടിങ്ങിന് അനുമതി നൽകണോ? എങ്ങനെ തോന്നി എന്നോട് ഇതുവന്നു ചോദിക്കാൻ...’ ചെയർപേഴ്സൺ പൊട്ടിത്തെറിച്ചു.

    Also Read- Cinema Tourism| കേരളത്തില്‍ സിനിമാ ടൂറിസം വരുന്നു, ഇഷ്ട ലൊക്കേഷനുകള്‍ അറിയിക്കാന്‍ അവസരം

    ജോജു ജോർജ് തങ്ങളുടെ സിനിമയിൽ ഇല്ലെന്ന് പ്രൊഡക്ഷൻ എക്സിക്യുട്ടീവുമാർ പറഞ്ഞെങ്കിലും ചെയർപേഴ്‌സൺ അയഞ്ഞില്ല. പിന്നാലെ സിനിമാ പ്രവർത്തകർ മടങ്ങി. സിനിമാ ചിത്രീകരണങ്ങൾ ഏറെ നടക്കുന്ന സ്ഥലമാണ് തൃക്കാക്കര. സമീപകാലത്ത് കാക്കനാട് മലയാള സിനിമയുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. അതിനിടെയാണ് ഇനി ഒരു തീരുമാനമുണ്ടാകുന്നതുവരെ തൃക്കാക്കരയിൽ സിനിമ ചിത്രീകരണത്തിന് അനുമതി നൽകേണ്ട എന്ന തീരുമാനത്തിൽ നഗരസഭ ഭരണസമിതി എത്തിയത്. ഭരണസമിതി ഈ നിലപാട് തുടർന്നാൽ ഇവിടെ ഷൂട്ടിങ്‌ ബുദ്ധിമുട്ടാകും.

    First published:

    Tags: Ajitha Thankappan, Joju george, Thrikkakara Muncipality