HOME » NEWS » Kerala » CORPORATION SANITISATION WORKER DIES AFTER ACCIDENTLY FALLS INTO WELL

വൃത്തിയാക്കുന്നതിനിടെ കാൽതെറ്റി കിണറ്റിൽ വീണു; കോർപ്പറേഷൻ ശുചീകരണ തൊഴിലാളി മരിച്ചു

കുരിയച്ചിറയിൽ കോർപ്പറേഷന്‍റെ കീഴിലുള്ള അറവുശാലയിലെ കിണർ വൃത്തിയാക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു അപകടം.

News18 Malayalam | news18-malayalam
Updated: July 28, 2020, 6:37 AM IST
വൃത്തിയാക്കുന്നതിനിടെ കാൽതെറ്റി കിണറ്റിൽ വീണു; കോർപ്പറേഷൻ ശുചീകരണ തൊഴിലാളി മരിച്ചു
death
  • Share this:
തൃശ്ശൂർ: കിണറിന് മുകളിലേക്ക് വളർന്നു നിന്ന ചെടികളും മറ്റും വെട്ടിക്കൊണ്ടിരിക്കെ കാൽതെറ്റി അകത്തേക്ക് വീണ് ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം. തൃശ്ശൂർ കോർപ്പറേഷനിൽ ദിവസവേതനക്കാരനായ പുത്തൻവീട്ടിൽ മജീദ് (56) ആണ് മരിച്ചത്. ഇയാൾ വീഴുന്നത് കണ്ട് രക്ഷിക്കാനായിി കിണ്ണറ്റിലേക്ക് എടുത്ത് ചാടിയ കോർപ്പറേഷൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അത്ഭുദകരമായി രക്ഷപെട്ടു.

കുരിയച്ചിറയിൽ കോർപ്പറേഷന്‍റെ കീഴിലുള്ള അറവുശാലയിലെ കിണർ വൃത്തിയാക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു അപകടം. കിണറിന് മുകളിലേക്ക് പടർന്ന ചെടികൾ വെട്ടുന്നതിനിടെ ഗ്രില്ലിന്‍റെ തുറന്നു കിടന്ന മൂടിക്കിടയിലൂടെ മജീദ് അകത്തേക്ക് വീഴുകയായിരുന്നു. പതിനഞ്ചടിയോളം താഴ്ചയുള്ള കിണറ്റിലേക്കാണ് പതിച്ചത്. രക്ഷിക്കാനായി കയർ എറിഞ്ഞു കൊടുത്തിരുന്നുവെങ്കിലും അപ്പോഴേക്കും മജീദ് താഴ്ന്നു പോയിരുന്നു.

TRENDING:'ഫോളോവേഴ്സ് എന്‍റെ ജീവിതത്തിന്‍റെ ഭാഗം, വിലമതിക്കാനാകാത്ത സമ്പാദ്യം; വേദനിപ്പിച്ചെങ്കിൽ മാപ്പ്': അഹാന കൃഷ്ണ[PHOTOS]Shocking | വയറുവേദനയുമായി ആശുപത്രിയിലെത്തിച്ച യുവാവിന്‍റെ കരളിൽ തറഞ്ഞിരുന്നത് കത്തി![PHOTOS]IPL 2020 | ഐപിഎൽ കാണാൻ പോകുന്നോ? ദുബായ് വിമാനത്താവളത്തിലെ കോവിഡ് മാനദണ്ഡങ്ങൾ അറിയാം[PHOTOS]
ഇയാൾ വീഴുന്നത് കണ്ട് കിണറ്റിലേക്ക് ചാടിയ കോർപ്പറേഷൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ. നിസാറിനെ കിണറ്റിൽ നിന്ന് തിരികെ കയറാൻ കഴിയാതെ വന്നിരുന്നു. കയർ എറിഞ്ഞു കൊടുത്താണ് ഇയാളെ രക്ഷപ്പെടുത്തിയത്. അഗ്നിശമന സേനയെത്തി പുറത്തെടുത്ത മജീദിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.

മട്ടാഞ്ചേരി സ്വദേശിയാണ് മജീദ്. ഭാര്യ: നെസ്സി പി.എം. (ചാലക്കുടി ഗവ. ഐ.ടി.ഐ. അസിസ്റ്റന്റ് സ്റ്റോർ കീപ്പർ). മകൻ: മനാഫ്.
Published by: Asha Sulfiker
First published: July 28, 2020, 6:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories