തലസ്ഥാനത്തെ തെരുവ്നായ ശല്യം: നഗരസഭയുടെ മിന്നൽ പരിശോധന

തിരുവനന്തപുരത്ത് തെരുവ്നായ നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതമാക്കി

News18 Malayalam | news18-malayalam
Updated: January 7, 2020, 6:49 PM IST
തലസ്ഥാനത്തെ തെരുവ്നായ ശല്യം: നഗരസഭയുടെ മിന്നൽ പരിശോധന
തെരുവുനായ്ക്കളെ പിടികൂടുന്ന സംഘം
  • Share this:
തലസ്ഥാനത്ത് മിക്കയിടങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. ഇത് സംബന്ധിച്ച നഗരവാസികളുടെ പരാതിയും വ്യാപകമാണ്. രാത്രിയിൽ പല പ്രദേശങ്ങളിലും തെരുവ് നായ്ക്കളെ പേടിച്ച് റോഡിൽ ഇറങ്ങി നടക്കാൻ പോലും  സാധിക്കാത്ത സാഹചര്യത്തിൽ കൂടിയായിരുന്നു നഗരസഭ മിന്നൽ പരിശോധന നടത്തിയത്.

റാബിസ് - അനിമൽ ബർത്ത് കൺട്രോൾ പദ്ധതിയുടെ ഭാഗമായി തെരുവ് നായ്ക്കളെ പിടിക്കാൻ രാത്രിയിൽ മേയറും സംഘവും  ഇറങ്ങി. ഇന്നലെ രാത്രി തിരുമല, പൂജപ്പുര ഭാഗങ്ങളിൽ സ്ക്വാഡ് ഇരുപതോളം തെരുവുനായ്ക്കളെ പിടികൂടി.

പിടികൂടിയ നായ്ക്കളെ വന്ധ്യംകരണത്തിനും റാബിസ് വാക്സിനേഷനും ശേഷം വിട്ടയക്കും.
നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ കഴിഞ്ഞ ഒന്നര വർഷമായി RABC പ്രകാരം തെരുവ്നായ നിയന്ത്രണം നടക്കുന്നുണ്ട്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനു, വെറ്റിനറി ഡോക്ടർമാർ എന്നിവർ അടങ്ങുന്നതായിരുന്നു സംഘം.
Published by: meera
First published: January 7, 2020, 6:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading