• News
  • World Cup 2019
  • Sports
  • Films
  • Budget 2019
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കോവളത്തെ അനധികൃത നിർമാണം പൊളിക്കൽ; നഗരസഭ പൊലീസിന്റെ സഹായം തേടും

അനധികൃത റിസോർട്ടുകൾ പൊളിക്കാനുള്ള നീക്കം ഇന്നലെ ഉടമകളുടെ എതിർപ്പിനെ തുടർന്ന് തടസ്സപ്പെട്ടിരുന്നു. സുരക്ഷ നൽകാൻ ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥർ ഇല്ലാതിരുന്നതിനെ തുടർന്ന് നഗരസഭ ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.

news18
Updated: June 12, 2019, 7:26 AM IST
കോവളത്തെ അനധികൃത നിർമാണം പൊളിക്കൽ; നഗരസഭ പൊലീസിന്റെ സഹായം തേടും
corporation
news18
Updated: June 12, 2019, 7:26 AM IST
തിരുവനന്തപുരം: കോവളത്തെ അനധികൃത റിസോർട്ടുകൾ പൊളിക്കാൻ തിരുവനന്തപുരം നഗരസഭ പൊലീസിന്റെ സഹായം തേടും. ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭ പൊലീസ് കമ്മീഷണർക്ക് കത്ത് നൽകും.

അനധികൃത റിസോർട്ടുകൾ പൊളിക്കാനുള്ള നീക്കം ഇന്നലെ ഉടമകളുടെ എതിർപ്പിനെ തുടർന്ന് തടസ്സപ്പെട്ടിരുന്നു. സുരക്ഷ നൽകാൻ ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥർ ഇല്ലാതിരുന്നതിനെ തുടർന്ന് നഗരസഭ ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. ഇതിനെ തുടർന്നാണ് സഹായം അഭ്യർഥിച്ച് നഗരസഭ പൊലീസ് കമ്മീഷ്ണർക്ക് കത്ത് നൽകുന്നത്.

also read: സംസ്ഥാനത്ത് വ്യാപകമഴ തുടരുന്നു; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കോവളം തീരത്തെ 166 കെട്ടിടങ്ങൾ അനധികൃതമാണന്ന് കണ്ടെത്തി നഗരസഭ നോട്ടീസ് നൽകിയിരുന്നു. തു​ടർച്ചയായി നോട്ടീസ് നൽകിയിട്ടും ഒഴിയാത്ത 16 കെട്ടിട​ങ്ങൾ ഉടൻ പൊളിക്കാനാണ് നഗരസഭയുടെ തീരുമാനം. വലിയ കെട്ടി​ടങ്ങൾ ആദ്യം പൊളിക്കുക എന്ന തീരുമാനത്തിലാണ് നഗരസഭാ എൻജിനിയറിംഗ് വിഭാഗം. പൊളിക്കുന്നതിന് മുമ്പ് കെട്ടിടത്തിലെ സാധനങ്ങൾ നീക്കം ചെയ്യണം എന്ന് കാണിച്ച് ആറ് കെട്ടിട ഉട​മകൾക്ക് കഴിഞ്ഞ ആഴ്ച നോട്ടീസ് നൽകി. ബാക്കി 10 കെട്ടിടങ്ങൾക്ക് ഉടൻ നോട്ടീസ് നൽകും.

തീരദേശ പരിപാലന ചട്ടം ലംഘിച്ച് കോവളം ഹവ്വ ബീച്ചില്‍ നിര്‍മ്മിച്ച പപ്പുക്കുട്ടി റിസോര്‍ട്ട് പൊളിക്കാൻ എത്തിയ നഗരസഭാ ജീവനക്കാരെ ഇന്നലെ റിസോർട്ട് ഉടമകൾ തടഞ്ഞു. സംഘര്‍ഷം ഉണ്ടായാൽ സംരക്ഷണം നൽകാൻ പെട്ടെന്ന് കഴിയില്ലന്നു പൊലീസും അറിയിച്ചു. ഇതോടെ നഗരസഭാ ജീവനക്കാർ പിന്മാറി.

തുടർന്നാണ് നഗരസഭ സുരക്ഷക്കായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിക്കുന്നത്. റിസോർട്ട് പൊളിക്കൽ തടസ്സപ്പെടാനുളള കാരണം അറിയിച്ച് എൻജിനിയറിംഗ് വിഭാഗം നഗരസഭാ സെക്രട്ടറിക്ക് ഇന്ന് റിപ്പോർട്ട് നൽകും. അതേസമയം ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങാനുളള നീക്കത്തിലാണ് റിസോർട്ട് ഉടമകളുടെ സംഘടന.
First published: June 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...