ആന്തൂരിലെ കണ്‍വന്‍ഷന്‍ സെന്ററിന്റെ പിഴവുകള്‍ തിരുത്തി; പുതിയ പ്ലാന്‍ എട്ടിന്

ചീഫ് ടൗണ്‍ പ്ലാനറുടെ പരിശോധനയില്‍ കണ്ടെത്തിയ നാലു പിഴവുകളില്‍ മൂന്നെണ്ണവും പരിഹരിച്ചു. കണ്‍വന്‍ഷന്‍ സെന്ററിനു പിന്നില്‍ തുറസായ സ്ഥലത്ത് ജലസംഭരണി സ്ഥാപിച്ചെന്ന പിഴവാണ് ഇനി തിരുത്താനുള്ളത്.

news18
Updated: July 6, 2019, 7:25 AM IST
ആന്തൂരിലെ കണ്‍വന്‍ഷന്‍ സെന്ററിന്റെ പിഴവുകള്‍ തിരുത്തി; പുതിയ പ്ലാന്‍ എട്ടിന്
anthoor suicide
  • News18
  • Last Updated: July 6, 2019, 7:25 AM IST
  • Share this:
കണ്ണൂര്‍: ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ പാര്‍ഥ കണ്‍വന്‍ഷന്‍ സെന്ററിന്റെ പിഴവുകള്‍ തിരുത്തിയുള്ള പ്ലാന്‍ ഈ മാസം എട്ടിന് ആന്തൂര്‍ നഗരസഭയ്ക്കു സമര്‍പ്പിക്കും. ചീഫ് ടൗണ്‍ പ്ലാനറുടെ പരിശോധനയില്‍ കണ്ടെത്തിയ നാലു പിഴവുകളില്‍ മൂന്നെണ്ണവും പരിഹരിച്ചു. കണ്‍വന്‍ഷന്‍ സെന്ററിനു പിന്നില്‍ തുറസായ സ്ഥലത്ത് ജലസംഭരണി സ്ഥാപിച്ചെന്ന പിഴവാണ് ഇനി തിരുത്താനുള്ളത്.

ജലസംഭരണി സ്ഥാപിച്ചതില്‍ ഇളവു തേടി മന്ത്രി എ.സി.മൊയ്തീനു നല്‍കിയ അപേക്ഷയില്‍ രണ്ടുദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. റാംപ്, ബാല്‍ക്കണി, ശുചിമുറി എന്നിവയുമായി ബന്ധപ്പെട്ട പിഴവുകളാണ് പരിഹരിച്ചത്. അതു കൂടി ലഭിച്ചാല്‍ പുതുക്കിയ പ്ലാന്‍ സമര്‍പ്പിക്കും. ഇതിനിടെ മറ്റു പിഴവുകളെല്ലാം പരിഹരിച്ചതായി പാര്‍ഥ ബില്‍ഡേഴ്‌സ് നഗരസഭാ സെക്രട്ടറിയെ അറിയിച്ചു. പിഴവുകള്‍ പരിഹരിച്ചത് നഗരസഭാ സംഘം തിങ്കളാഴ്ച പരിശോധിക്കും.

Also Read അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ചർച്ച വേണ്ട; ആന്തൂർ ചർച്ച ചെയ്യാതെ CPM കണ്ണൂർ ജില്ലാ കമ്മിറ്റി

First published: July 6, 2019, 7:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading