• HOME
  • »
  • NEWS
  • »
  • kerala
  • »
  • 77 കോടിയുടെ അഴിമതി: എം കെ രാഘവൻ എംപിക്കെതിരെ കേസ്

77 കോടിയുടെ അഴിമതി: എം കെ രാഘവൻ എംപിക്കെതിരെ കേസ്

കേരളാ സ്റ്റേറ്റ് അഗ്രീകൾച്ചറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ 77 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.

എം.കെ രാഘവൻ

എം.കെ രാഘവൻ

  • Share this:
    കണ്ണൂർ: എം.കെ രാഘവൻ എം.പി ഉൾപ്പെടെ 13 പേർക്ക് എതിരേ വിജിലൻസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. കണ്ണൂരിൽ പ്രവർത്തിക്കുന്ന കേരളാ സ്റ്റേറ്റ് അഗ്രീകൾച്ചറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ 77 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.

    സഹകരണ വകുപ്പ് വിജിലന്‍സ് ഡിവൈ.എസ്.പി. മാത്യുരാജ് കള്ളിക്കാടന്‍ കണ്ടെത്തിയ ക്രമക്കേടുകളെ തുടര്‍ന്നാണ് കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി വി.മധുസൂദനന്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

    also read;72 ദിവസത്തെ കാത്തിരിപ്പ്; ഉപ്പയുടെ ശബ്ദം ഫോണില്‍ കേട്ടപ്പോള്‍ മര്‍ക്കസിലെ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷക്കണ്ണീര്‍

    കണ്ണൂരില്‍ അഗ്രീന്‍കോ എന്ന സ്ഥാപനം തുടങ്ങിയ ശേഷം സര്‍ക്കാരില്‍നിന്നും മറ്റും ലഭിച്ച ഗ്രാന്‍ഡ്, വായ്പ എന്നിവ തിരിമറി നടത്തി 77 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്.

    ജനറല്‍ മാനജേര്‍ പിവി ദാമോദരനാണ് ഒന്നാം പ്രതി. രണ്ടാംപ്രതി എം ഡി. ബൈജു രാധാകൃഷ്ണന്‍. ചെയര്‍മാനായ എം.കെ രാഘവന്‍ മൂന്നാം പ്രതിയാണ്, മറ്റു പത്തു പേര്‍ ഡയറക്ടർ ബോർഡ് അംഗങ്ങളാണ്. 2002 മുതൽ 2013 വരെ നടത്തിയ പ്രവർത്തനങ്ങളിലാണ് 77 കോടിയുടെ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.
    First published: