വിഴിഞ്ഞം പദ്ധതിയിൽ അഴിമതിയുടെ തിരയിളക്കമോ?

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് അദാനി പോര്‍ട്ടിന് കാലാവധി നീട്ടി നൽകാനുള്ള നീക്കം വിവാദത്തിലേക്ക്

News18 Malayalam | news18-malayalam
Updated: December 5, 2019, 2:39 PM IST
വിഴിഞ്ഞം പദ്ധതിയിൽ അഴിമതിയുടെ തിരയിളക്കമോ?
vizhinjam
  • Share this:
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് അദാനി പോര്‍ട്ടിന് കാലാവധി നീട്ടി നൽകാനുള്ള നീക്കം വിവാദത്തിലേക്ക്. കരാർ കലാവധിക്കുള്ളിൽ നിർമ്മാണം പൂർത്തിയായില്ലെങ്കിൽ പ്രതിദിനം 12 ലക്ഷം രൂപ അദാനി ഗ്രൂപ്പ് സർക്കാരിന് നഷ്ടപരിഹാരം നൽകണമെന്നാണ് വ്യവസ്ഥ.

പ്രകൃതിക്ഷോഭവും പാറക്ഷാമവും കാരണം പ്രവൃത്തി വൈകിയെന്ന അദാനി ഗ്രൂപ്പിന്റെ വാദം അംഗീകരിച്ച് നഷ്ടപരിഹാരം വാങ്ങുന്നത് ഒഴിവാക്കാനാണ് സർക്കാർ ആലോചന. ഇത് ഒത്തുകളിയെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

പ്രവൃത്തി ആരംഭിച്ചത് 2015 ഡിസംബർ 5ന്. കരാർ കാലാവധിയായ 4 വർഷം പിന്നിട്ടിട്ടും തുറമുഖത്തിന്റെ നട്ടെല്ലായ പുലിമുട്ടിന്റെ നിർമ്മാണം 25 ശതമാനം പോലും പൂർത്തിയാക്കാനായില്ല. ഇനി മൂന്ന് മാസം കഴിഞ്ഞാൽ പ്രതിദിനം 12 ലക്ഷം രൂപ എന്ന നിരക്കിൽ സർക്കാരിന് നഷ്ടപരിഹാരം നൽകണം.

ആദ്യഘട്ട പദ്ധതി പൂർത്തിയാകാൻ ഇനിയും അഞ്ചു കൊല്ലം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം ഒഴിവാക്കാനുള്ള സർക്കാർ നീക്കത്തിൽ അഴിമതി ആരോപണം ഉയരുന്നത്. നഷ്ടപരിഹാരം ഈടാക്കുന്നതിന് സർക്കാർ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തത് ഒത്തുകളിയും അഴിമതിയുമാണെന്ന് പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തല പറഞ്ഞു. തുറമുഖ കാര്യം നോക്കാൻ വേണ്ടി മാത്രം ഒരു മന്ത്രിയെ നിയോഗിച്ചിട്ടുണ്ട്. ഈ മന്ത്രിക്ക് എന്താണ് പണിയെന്നും ചെന്നിത്തല ചോദിച്ചു.

പ്രകൃതിക്ഷോഭം കാരണം പ്രവൃത്തി ദീർഘകാലം തടസ്റ്റപ്പെട്ടിട്ടില്ല. എന്നാൽ പാറക്ഷാമം വെല്ലുവിളിയാണ്. ഇതിന് പരിഹാരം കാണാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി രൂപീകരിച്ച സമിതിക്കും കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല. എന്നാൽ തുറമുഖ പദ്ധതി സർക്കാർ ദൗത്യമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിഴിഞ്ഞം പദ്ധതിയിൽ അഴിമതി ആരോപിച്ചു കൂടിയാണ് നിലവിലെ സർക്കാർ അധികാരത്തിലെത്തിയത്. കരാർ പുനഃപരിശോധിച്ചില്ലെന്നു മാത്രമല്ല പദ്ധതിയുടെ പേരിൽ ഇടതു സർക്കാർ അഴിമതി ആരോപണം നേരിടുന്ന നിലയിലേക്ക് കാര്യങ്ങൾ മാറുകയും ചെയ്തു.
First published: December 5, 2019, 2:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading