കൊച്ചി: ആലുവ മണപ്പുറം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഇബ്രാഹിം കുഞ്ഞിനെതിരെ നൽകിയ പരാതിയിൽ പ്രോസിക്യൂഷന് അനുമതി സര്‍ക്കാര്‍ വൈകിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് ഹർജി സമർപ്പിച്ചത്.
മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിൽ പ്രോസിക്യൂഷൻ അനുമതി വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കേസില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നൽകി. 4.2 കോടിയുടെ അഴിമതിയാണ് പരാതിയിൽ ഉന്നയിക്കുന്നത്.
Also Read- ക്രിക്കറ്റ്, ഡാൻസ്, മഴപ്രസംഗം.... മഹാകുരുക്ഷേത്ര തെരഞ്ഞെടുപ്പ് കാഴ്ചകൾമുൻപ്, പാലാരിവട്ടം പാലത്തിന്റെ നിർമാണത്തിൽ വന്ന അപാകതയുമായി ബന്ധപ്പെട്ടും വി കെ ഇബ്രാഹിംകുഞ്ഞിന്റെ പേര് ഉയർന്നുവന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് വിജിലൻസ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു. കരാർ കമ്പനിക്ക് മുൻകൂർ പണം അനുവദിച്ചതിൽ അസ്വാഭാവികതയുണ്ടെന്ന ആരോപണമാണ് ഇബ്രാഹിംകുഞ്ഞിനെതിരെ ഉയർന്നത്.
എന്നാൽ പാലാരിവട്ടം പാലം നിർമാണത്തിൽ കരാർ കമ്പനിക്ക് മുൻകൂർ പണം അനുവദിച്ചതിൽ തെറ്റില്ലെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ പ്രതികരണം. കരാറിൽ ഏർപ്പെടുന്ന കമ്പനികൾക്ക് മുൻകൂറായി പണം അനുവദിക്കുന്നത് സാധാരണരീതിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.