Exclusive: ആർ എസ് ഐമാരുടെ നിയമനത്തിന് പിന്നിൽ വൻ ഗൂഢാലോചന; ഡിജിപിയുടെ റിപ്പോർട്ട് ന്യൂസ് 18ന്

മുൻ ഡി ജി പി കെ എസ് ബാലസുബ്രഹ്മണ്യത്തിന്റെ റിപ്പോർട്ട് മുക്കിയാണ് രണ്ടു വിഭാഗങ്ങളുടെയും പരിശീലനം യുഡിഎഫ് കാലത്ത് ഏകീകരിച്ചത്.

News18 Malayalam | news18-malayalam
Updated: February 25, 2020, 1:56 PM IST
Exclusive: ആർ എസ് ഐമാരുടെ നിയമനത്തിന് പിന്നിൽ വൻ ഗൂഢാലോചന; ഡിജിപിയുടെ റിപ്പോർട്ട് ന്യൂസ് 18ന്
News18
  • Share this:
തിരുവനന്തപുരം: ചട്ടങ്ങൾ മറികടന്ന് 54 റിസർവ് സബ് ഇൻസ്പെക്ടർമാരെ ജനറൽ എക്സിക്യൂട്ടീവിൽ നിയമിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നതിന്റെ തെളിവുകൾ പുറത്ത്.  ആർ എസ് ഐമാരെ ജനറൽ എക്സിക്യൂട്ടീവിൽ പരിഗണിക്കരുതെന്ന ഡിജിപിയുടെ റിപ്പോർട്ട് ന്യൂസ് 18ന് ലഭിച്ചു.

മുൻ ഡി ജി പി കെ എസ് ബാലസുബ്രഹ്മണ്യത്തിന്റെ റിപ്പോർട്ട് മുക്കിയാണ് രണ്ടു വിഭാഗങ്ങളുടെയും പരിശീലനം യുഡിഎഫ് കാലത്ത് ഏകീകരിച്ചത്. ജനറൽ എക്സിക്യൂട്ടീവിന് നൽകുന്നതിന് സമാനമായ പരിശീലനം വേണമെന്നാവശ്യപ്പെട്ട് ആർ എസ് ഐമാർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചപ്പോഴാണ് ഡി ജി പി നിലപാട് വ്യക്തമാക്കിയത്.

എന്തുകൊണ്ട് രണ്ടു കേഡറുകളെയും ഒന്നിപ്പിക്കരുതെന്നും അദ്ദേഹം കൃത്യമായി പറയുന്നു. 2008-ലെ പി എസ് സി നോട്ടിഫിക്കേഷൻ പ്രകാരമാണ് ആർ എസ് ഐമാർക്ക് നിയമനം നൽകിയത്. 2010-ലെ കേരള സിവിൽ പൊലീസ് സബോർഡിനേറ്റ് സർവീസ് ഉത്തരവിന് മുമ്പാണിത്.

ALSO READ: എസ് ഐ നിയമനത്തിലും അഴിമതി; ചട്ടങ്ങൾ മറികടന്ന് 54 റിസർവ് സബ് ഇൻസ്പെക്ടർമാർക്ക് നിയമനം

പരിശീലനം ഏകീകരിച്ചാൽ എസ് ഐമാരുടെ മുന്‍ഗണനാക്രമം  പ്രശ്നമാകും. അത് അന്തമില്ലാത്ത നിയമപോരാട്ടങ്ങൾക്ക് വഴിവെയ്ക്കും. മാത്രമല്ല ഏത് തരത്തിലുള്ള പരിശീലനം വേണമെന്ന് നിർദേശിക്കേണ്ടത് ഉദ്യോഗാർഥികളല്ലെന്നും സർക്കാരും വകുപ്പും ആണെന്നും അദ്ദേഹം റിപ്പോർട്ടിൽ പറയുന്നു.

2014- സെപ്റ്റംബർ രണ്ടാം തിയതി ആഭ്യന്തര വകുപ്പിന് നൽകിയ ഈ റിപ്പോർട്ട് പൂഴ്ത്തിയാണ് രണ്ടു വിഭാഗങ്ങളുടെയും പരിശീലനം ഏകീകരിച്ചത്. 2010-ലെ ഉത്തരവോടെ ക്ലോസ്ഡ് കേഡറായ ആംഡ് റിസർവിൽ നിന്ന് നിയമനം നടത്തി, ഡിജിപിയുടെ റിപ്പോർട്ട് മറികടന്ന് പരിശീലനം ഏകീകരിച്ചതിന് പിന്നിൽ ആരെന്നാണ് കണ്ടെത്തേണ്ടത്
First published: February 25, 2020, 1:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading