ഇന്റർഫേസ് /വാർത്ത /Kerala / എസ് ഐ നിയമനത്തിലും അഴിമതി; ചട്ടങ്ങൾ മറികടന്ന് 54 റിസർവ് സബ് ഇൻസ്പെക്ടർമാർക്ക് നിയമനം

എസ് ഐ നിയമനത്തിലും അഴിമതി; ചട്ടങ്ങൾ മറികടന്ന് 54 റിസർവ് സബ് ഇൻസ്പെക്ടർമാർക്ക് നിയമനം

News18

News18

പി എസ് സി വിജ്ഞാപനം  മറികടന്നാണ് ആർ എസ് ഐമാരെ ജനറൽ എക്സിക്യൂട്ടീവിലേക്ക്  കഴിഞ്ഞ യുഡിഎഫ്  സർക്കാരിന്റെ കാലത്ത്  നിയമിച്ചത്.

  • Share this:

തിരുവനന്തപുരം: ചട്ടങ്ങൾ മറികടന്ന് പൊലീസിൽ 54 റിസർവ് സബ് ഇൻസ്പെക്ടർമാർക്ക് നിയമനം. പി എസ് സി വിജ്ഞാപനം  മറികടന്നാണ് ആർ എസ് ഐമാരെ ജനറൽ എക്സിക്യൂട്ടീവിലേക്ക്  കഴിഞ്ഞ യുഡിഎഫ്  സർക്കാരിന്റെ കാലത്ത്  നിയമിച്ചത്. നിയമനത്തിന് പിന്നിൽ വൻ അഴിമതി നടന്നതായാണ് ആരോപണം.

ജനറൽ എക്സിക്യൂട്ടീവ്, ഡിസ്ട്രിക്ട് ആംഡ് റിസർവ്, ആംഡ് പൊലീസ് ബറ്റാലിയൻ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് പൊലീസിലെ എസ് ഐ നിയമനം. മൂന്ന് പി എസ് സി നോട്ടിഫിക്കേഷനുകളിലായി നടത്തുന്ന നിയമനങ്ങളുടെ പരീക്ഷകളും വ്യത്യാസമാണ്.

ക്രമസമാധാന ചുമതല വഹിക്കുന്ന ജനറൽ എക്സിക്യൂട്ടീവ് എസ് ഐ നിയമനത്തിനായി രണ്ടു പരീക്ഷകളെഴുതണം. മാത്രമല്ല പത്തരമാസം സ്റ്റേഷൻ ട്രെയിനിങ്ങുമുണ്ട്. കെ ടി തോമസ് കമ്മിഷൻ ശുപാർശ പ്രകാരം മൂന്ന് കേഡറുകളും ഒന്നിപ്പിക്കാൻ 2010-ൽ കേന്ദ്രസർക്കാർ  നിർദേശം നൽകി.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ALSO READ: ബിജെപി നേതൃത്വത്തിൽ നിന്നും സമവായ നീക്കം ഇതുവരെ ഇല്ല; രാജിയിൽ ഉറച്ച് രവീശ തന്ത്രി

എന്നാൽ സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യാതെ ഒരു ഉത്തരവിറക്കുക മാത്രമാണ് കേരള സർക്കാർ ചെയ്തത്. ഇതിന്റെ മറവിലാണ് 2008-ലെ പി എസ് സി നോട്ടിഫിക്കേഷൻ പ്രകാരം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ആർ എസ് ഐമാരെ ജനറൽ എക്സിക്യൂട്ടീവിലേക്ക് നിയമിച്ചത്.

മാത്രമല്ല 2010-ലെ ഉത്തരവ് പ്രകാരം ക്ലോസ്ഡ് കേഡറായ ഡിസ്ട്രിക്ട് ആംഡ് റിസർവിൽ നിന്ന് നിയമനം നടത്താനും പാടില്ല. എന്നാൽ ഉത്തരവ് മറികടന്ന് 138 പേർക്കാണ്  2016ൽ  ആർ എസ് ഐമാരായി നിയമനം നൽകിയത്. ഇതിൽ കേഡർ സ്ട്രങ്തായ 84 എണ്ണം ഒഴിവാക്കിയാൽ 54 നിയമനങ്ങൾ പൂർണമായും ചട്ട വിരുദ്ധമെന്ന് വ്യക്തം

First published:

Tags: Corruption in Kerala, Udf