HOME » NEWS » Kerala » COT NASEER DENIES BJP SUPPORT IN ASSEMBLY ELECTION

C O T Naseer | 'ബി ജെ പി പിന്തുണ വേണ്ട എന്ന നിലപാടിൽ മാറ്റമില്ല'; നയം വ്യക്തമാക്കി സി ഒ ടി നസീർ

തലശ്ശേരിയിൽ എൽ ഡി എഫിനും യു ഡി എഫിനും എതിരായി വോട്ട് ചെയ്യണമെന്ന് ബി ജെ പി ഇന്ന് അഭ്യർത്ഥിച്ചത്.

News18 Malayalam | news18
Updated: April 5, 2021, 5:18 PM IST
C O T Naseer | 'ബി ജെ പി പിന്തുണ വേണ്ട എന്ന നിലപാടിൽ മാറ്റമില്ല'; നയം വ്യക്തമാക്കി സി ഒ ടി നസീർ
cot naseer
  • News18
  • Last Updated: April 5, 2021, 5:18 PM IST
  • Share this:
തലശ്ശേരി: തെരഞ്ഞെടുപ്പിൽ തനിക്ക് ബി ജെ പി പിന്തുണ വേണ്ട എന്ന നിലപാടിൽ മാറ്റമില്ലെന്ന് തലശ്ശേരിയിൽ മത്സരിക്കുന്ന ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്വതന്ത്ര സ്ഥാനാർഥി സി ഒ ടി നസീർ. ബി ജെ പി നേതാക്കളുടെ പ്രതികരണം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും പിന്നീട് ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും സി ഒ ടി നസീർ വ്യക്തമാക്കി. എല്ലാവരോടും എന്ന പോലെ ബി ജെ പി പ്രവർത്തകരോട് വോട്ട് അഭ്യർത്ഥിക്കുന്നുണ്ട് എന്നും നസീർ ന്യൂസ് 18നോട് പറഞ്ഞു.

തലശ്ശേരിയിൽ എൽ ഡി എഫിനും യു ഡി എഫിനും എതിരായി വോട്ട് ചെയ്യണമെന്ന് ബി ജെ പി ഇന്ന് പ്രവർത്തകരോട് അഭ്യർത്ഥിച്ചിരുന്നു. ബി ജെ പിയുടെ പിന്തുണ വേണ്ടെന്ന് സി ഒ ടി നസീർ നിലപാട് എടുത്തിരുന്നു. ഇതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനം ബി ജെ പി കൈക്കൊണ്ടത്. ബി ജെ പി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് ആണ് എൽ ഡി എഫിനും യു ഡി എഫിനും എതിരെ വോട്ട് ചെയ്യണമെന്ന് പ്രവർത്തകരോട് അഭ്യർത്ഥിച്ചത്.

മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റി; സംഭവത്തിൽ ബി ജെ പിക്ക് പങ്കില്ലെന്ന് നേതാക്കൾ

ശാരീരികമായി ആക്രമിച്ച് ബി ജെ പി പ്രവർത്തകരെ നശിപ്പിക്കാൻ ശ്രമിച്ച പാർട്ടിയാണ് സി പി എം എന്നും സംഘടനാപരമായി ബി ജെ പിയെ ഇല്ലാതാക്കാൻ ശ്രമിച്ച പാർട്ടിയാണ് കോൺഗ്രസ് എന്നും ലിജേഷ് പറഞ്ഞു. ഇക്കാരണത്താലാണ് ഇരു പാർട്ടികളുടെയും മുന്നണികൾക്ക് എതിരെ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തലശ്ശേരിയിൽ സിഒടി നസീറിനെ ബിജെപി പിന്തുണയ്ക്കും; നസീർ CPM അക്രമ രാഷ്ട്രീയത്തിന്റെ ഇരയെന്ന് കെ സുരേന്ദ്രൻ

തലശ്ശേരി മണ്ഡലത്തിൽ സി ഒ ടി നസീറിനെ കൂടാതെ എൽ ഡി എഫ്, യു ഡി എഫ്, വെൽഫെയർ പാർട്ടി സ്ഥാനാർഥികളും രണ്ട് സ്വതന്ത്രരുമാണ് മത്സരരംഗത്തുള്ളത്. തലശ്ശേരി മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർഥിയായി നാമനിർദ്ദേശ പത്രിക നൽകിയ എൻ ഹരിദാസിന്റെ പത്രിക തള്ളിയിരുന്നു. ഇതോടെയാണ് തലശ്ശേരി മണ്ഡലത്തിൽ ബി ജെ പിക്ക് സ്ഥാനാർഥി ഇല്ലാതായത്. 2016ൽ കണ്ണൂർ ജില്ലയിൽ ബി ജെ പിക്ക് ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ മണ്ഡലം കൂടിയായിരുന്നു തലശ്ശേരി. കഴിഞ്ഞതവണ ബി ജെ പിക്ക് വേണ്ടി ഇവിടെ മത്സരിച്ച സജീവൻ 22, 125 വോട്ടുകൾ നേടിയിരുന്നു. എന്നാൽ, ഇത്തവണ തലശ്ശേരിയിൽ ബി ജെ പി സ്ഥാനാർഥിയുടെ നാമനിർദ്ദേശ പത്രിക തള്ളുകയായിരുന്നു.

'നിയമസഭ തെരഞ്ഞെടുപ്പ് പാൽ സൊസൈറ്റിലേക്കുള്ളതല്ല': UDF സ്ഥാനാർഥി അരിത ബാബുവിനെ പരിഹസിച്ച് എഎം ആരിഫ് MP

ഇതിനെ തുടർന്നാണ് തെരഞ്ഞെടുപ്പിൽ സി ഒ ടി നസീറിനെ പിന്തുണയ്ക്കാൻ ബി ജെ പി തീരുമാനിച്ചത്. ബി ജെ പി പിന്തുണ നൽകണമെന്ന് സി ഒ ടി നസീർ അഭ്യർത്ഥിച്ചതിനെ തുടർന്നായിരുന്നു തീരുമാനം. ബി ജെ പിക്ക് സ്ഥാനാർഥി ഇല്ലാത്തതിനാൽ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി നസീർ പറഞ്ഞിരുന്നു. തുടർന്ന് നസീറിന് പിന്തുണ നൽകാൻ ബി ജെ പിയും തീരുമാനിച്ചു.

Assembly Election 2021 | 'ബി.ജെ.പിയുടെ പിന്തുണ വേണ്ട'; തലശേരിയിലെ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി നസീര്‍

എന്നാൽ, തെരഞ്ഞെടുപ്പിൽ ബി ജെ പി പിന്തുണ വേണ്ടെന്ന് കഴിഞ്ഞദിവസം സി ഒ ടി നസീർ പറഞ്ഞിരുന്നു. പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞതല്ലാതെ ബി ജെ പി തങ്ങളുമായി സഹകരിക്കുന്നില്ലെന്നും നസീർ ആരോപിച്ചിരുന്നു. പേരിന് മാത്രം പിന്തുണ എന്നു പറയുന്നതിൽ കാര്യമില്ലെന്നും നസീർ പറഞ്ഞിരുന്നു.
എന്നാൽ, സി ഒ ടി നസീർ പിന്തുണ വേണ്ടെന്ന് പറഞ്ഞാലും തലശ്ശേരിയിൽ അദ്ദേഹത്തിന് തന്നെ പിന്തുണ നൽകുമെന്ന് മുതിർന്ന ബി ജെ പി നേതാവ് സി കെ പത്മനാഭനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് തലശ്ശേരിയിൽ എൽ ഡി എഫിനും യു ഡി എഫിനും എതിരായി വോട്ട് ചെയ്യണമെന്ന് ബി ജെ പി ഇന്ന് അഭ്യർത്ഥിച്ചത്.
Published by: Joys Joy
First published: April 5, 2021, 5:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories