കോഴിക്കോട്: വെട്ടി പരിക്കേല്‍പ്പിച്ചത് സിപിഎം തന്നെയെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീര്‍. പാര്‍ട്ടിക്കു പങ്കില്ലെന്ന പി.ജയരാജന്റേയും എം.വി ജയരാജന്റേയും വാദങ്ങള്‍ തള്ളിയാണ് നസീര്‍ സിപിഎമ്മിന് എതിരേ തുറന്നടിച്ചത്. തലശ്ശേരി കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നും നസീര്‍ ആരോപിച്ചു.
സ്ഥാനാര്‍ത്ഥി പി. ജയരാജനും ജില്ലാ സെക്രട്ടറി എം.വി ജയരാജനും സിപിഎമ്മിന് പങ്കില്ലെന്ന് പറഞ്ഞെങ്കിലും സി.ഒ.ടി നസീര്‍ ഈ വാദം തള്ളി. വെട്ടിയതിനു പിന്നില്‍ സിപിഎം തന്നെയാണ്. മുന്‍പും ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് സി.ഒ.ടി നസീർ പറയുന്നു. തലശ്ശേരി കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നത്. ഇതും പുറത്ത് കൊണ്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.
നസീറിനെ ആശുപത്രിയിലെത്തി പി. ജയരാജനും എംവി ജയരാജനും സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടി അന്വേഷിക്കുമെന്ന് എം.വി ജയരാജന് ഉറപ്പു നല്‍കിയെന്ന് നസീര്‍ പറഞ്ഞു. ഇതുകൊണ്ടു കാര്യമില്ല. നേരിട്ട് പങ്കെടുത്ത മൂന്ന് പേരെ അറസ്റ്റു ചെയ്ത് കേസ് ഒതുക്കാനാണ് ശ്രമം. ജീവന് ഭീഷണിയുണ്ടെന്ന് പൊലീസിനെ നേരത്തെ അറിയിച്ചിരുന്നതായും നസീര്‍ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.