കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിന് വെട്ടേറ്റു. തലശേരി ബസ് സ്റ്റാന്‍ഡ് പരിസരത്തു വച്ച് മൂന്നംഗ സംഘമാണ് നസീറിനെ ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ നസീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്കൂട്ടറില്‍ വീട്ടിലേക്കു പോകുന്നതിനിടെ കായ്യത്ത് റോഡില്‍ വച്ച് ബൈക്കിലെത്തിയ 3 അംഗ സംഘം സ്കൂട്ടര്‍ ഇടിച്ചിട്ടു വെട്ടിപ്പരുക്കേല്പിക്കുകയായിരുന്നു. തലയ്ക്കും വയറിനും കൈകാലുകള്‍ക്കുമാണു പരുക്ക്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.