കുടുംബവഴക്കിനെ തുടർന്നു ഭാര്യ തൂങ്ങിമരിച്ചു; പിന്നാലെ ഭർത്താവും ജീവനൊടുക്കി

വീട്ടുവഴക്കിനെ തുടർന്നു വീട്ടിലെ ഫാനിൽ കെട്ടിത്തൂങ്ങിയ ഷീബയെ ബഹളം കേട്ടെത്തിയ നാട്ടുകാർ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ആശുപത്രിയിലെത്തിയ സന്തോഷ് ഭാര്യ മരിച്ചതറിഞ്ഞ് വീട്ടിൽ തിരികെയെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ആലപ്പുഴ: കുടുംബവഴക്കിനെ തുടർന്നു ജീവനൊടുക്കാൻ ശ്രമിച്ച ഭാര്യയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ വീട്ടിലെത്തിയ ഭർത്താവും ആത്മഹത്യ ചെയ്തു. തഴക്കര ഇറവങ്കര തടാലിൽ വീട്ടിൽ ഷീബ (45), ഭർത്താവ് സന്തോഷ് (51) എന്നിവരാണ് വീട്ടിൽ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 1.30നാണ് സംഭവം.

  വീട്ടുവഴക്കിനെ തുടർന്നു വീട്ടിലെ ഫാനിൽ കെട്ടിത്തൂങ്ങിയ ഷീബയെ ബഹളം കേട്ടെത്തിയ നാട്ടുകാർ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ആശുപത്രിയിലെത്തിയ സന്തോഷ് ഭാര്യ മരിച്ചതറിഞ്ഞ് വീട്ടിൽ തിരികെയെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

  Also Read- ആഘോഷമല്ല; മുഹറം ചന്ത അനാവശ്യവും തെറ്റിദ്ധാരണ പരത്തുന്നതും: ഡോ. ഹുസൈൻ മടവൂർ

  സന്തോഷിന്റെ മദ്യപാനവും തുടർന്നുണ്ടായ വഴക്കുമാണ് മരണത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സന്തോഷ് ടൈൽ ജോലിക്കാരനാണ്. ഷീബ തഴക്കര പഞ്ചായത്തിലെ ഹരിത കർമസേന പ്രവർത്തകയായിരുന്നു. മക്കൾ: സങ്കീർത്ത്, സഞ്ജിത്ത്.

  Also Read- കീഴടക്കുന്ന പ്രദേശങ്ങളിലെ യുവതികളെ ഭീകരർക്ക് സമ്മാനിച്ച് താലിബാൻ; പ്രായമറിയുന്നത് വസ്ത്രം നോക്കി

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

  സിനിമാ ഷൂട്ടിങ്ങിനിടെ 11 കെവി ലൈനിൽതട്ടി സ്റ്റണ്ട് താരം ഷോക്കേറ്റു മരിച്ചു; സംവിധായകൻ കസ്റ്റഡിയിൽ

  ബംഗളുരുവിൽ സിനിമാ ഷൂട്ടിങ്ങിൽ ഫൈറ്റ് രംഗം ചീത്രീകരിക്കവേ സ്റ്റണ്ട് കൊറിയോഗ്രാഫർ ഷോക്കേറ്റു മരിച്ചു. കന്നഡ ചിത്രമായ 'ലവ് യു രച്ചൂ' എന്ന സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫർ വിവേക് ആണ് മരിച്ചത്. 35 വയസ്സായിരുന്നു. സംഭവത്തെ തുടർന്ന് വിവേകിനെ ബംഗളുരുവിലെ രാജരാജേശ്വരി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  Also Read- മദ്യലഹരിയിൽ കടിച്ച പാമ്പിനെ തിരിച്ചുകടിച്ചു; വായിലിട്ട് ചവച്ചരച്ച് കൊന്നു; പിന്നാലെ ആളും മരിച്ചു

  11 KV വൈദ്യുത ലൈനിനു സമീപം ക്രെയ്‌നിൽ നിൽക്കുമ്പോഴായിരുന്നു അപകടം. മറ്റൊരു സ്റ്റണ്ട് താരത്തിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് ചിത്രീകരണം നിർത്തിവച്ചു. സംവിധായകൻ ശങ്കർ, നിർമ്മാതാവ് ദേശ്പാണ്ഡെ, സ്റ്റണ്ട് സംവിധായകൻ വിനോദ് എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അജയ് റാവു, രചിതാ റാം എന്നിവർ നായികാനായകന്മാരാവുന്ന സിനിമയാണിത്.

  Also Read- താലികെട്ടി രണ്ടാം ദിനം ഭാര്യയെ കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചു; 22കാരൻ അറസ്റ്റിൽ

  2016ൽ 'മസ്തിഗുഡി' എന്ന സിനിമയുടെ ചിത്രീകരണം നടക്കവേ രണ്ടുപേർ തടാകത്തിൽ വീണുമരിച്ചിരുന്നു. ഹെലികോപ്റ്ററിൽ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കവെയായിരുന്നു ദാരുണ സംഭവം.
  Published by:Rajesh V
  First published:
  )}