ആലപ്പുഴ: ചെങ്ങന്നൂരിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ദമ്പതികളിൽ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരുപതുകാരിയായ വെട്ടിയാർ സ്വദേശിനി ദേവികാ ദാസിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഭർത്താവ് പന്തളം കരുമ്പാല സ്വദേശി ജിതിന് കോവിഡ് ഇല്ലെന്നും പരിശോധനയിൽ വ്യക്തമായി. ഇവർ മരിച്ചു കിടന്ന വീട്ടിൽ ഇൻക്വസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകിയ മാന്നാർ സ്റ്റേഷൻ പരിധിയിലെ പത്തോളം പൊലീസുകാരോടും മറ്റ് ഉദ്യോഗസ്ഥരോടും ആരോഗ്യവകുപ്പ് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം നൽകി.
മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. ദേവികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ ഉറവിടം വ്യക്തമല്ല. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വാടകവീട്ടിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
പെയിന്റിംഗ് തൊഴിലാളിയായ ജിതിൻ ജോലിക്ക് എത്താത്തതിനെ തുടർന്ന് കരാറുകാരൻ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.