• HOME
 • »
 • NEWS
 • »
 • kerala
 • »
 • മരുന്നു വാങ്ങാൻ റോഡ് മുറിച്ച് കടക്കവേ ബൈക്കിടിച്ച് ദമ്പതികള്‍ക്ക് മക്കളുടെ കൺമുന്നിൽ ദാരുണാന്ത്യം

മരുന്നു വാങ്ങാൻ റോഡ് മുറിച്ച് കടക്കവേ ബൈക്കിടിച്ച് ദമ്പതികള്‍ക്ക് മക്കളുടെ കൺമുന്നിൽ ദാരുണാന്ത്യം

മക്കളും ബന്ധുക്കളും വാഹനത്തില്‍ ഇരിക്കെയാണ് ദമ്പതികളെ അമിത വേഗത്തില്‍ വന്ന ബൈക്ക്‌ ഇടിച്ചിട്ട് നിര്‍ത്താതെ പോയത്

ഡെന്നീസ്, ഭാര്യ നിര്‍മ്മല

ഡെന്നീസ്, ഭാര്യ നിര്‍മ്മല

 • Share this:
  കൊല്ലം: ചികിത്സ കഴിഞ്ഞ് മടങ്ങവെ മരുന്ന് വാങ്ങാനായി റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശികളാായ മൈലക്കാട് നോര്‍ത്ത് വിളയില്‍ വീട്ടില്‍ ഡെന്നീസ്(45)ഭാര്യ നിര്‍മ്മല(34)എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

  തിരുവനന്തപുരം പഴവങ്ങാടിയില്‍ ബുധനാഴ്ച രാത്രി എട്ടരക്കാണ് സംഭവം നടന്നത്. വിദേശത്തായിരുന്ന ഡെന്നീസ് കോവിഡ് വാക്‌സിന്‍ എടുത്ത ശേഷമുള്ള അസ്വസ്ഥതയ്ക്ക് ചികിത്സക്കായി കഴിഞ്ഞ വ്യാഴാഴ്ചയാണ് നാട്ടിലെത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം പുറത്തെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്നുവാങ്ങാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഇവരെ ബൈക്ക് ഇടിച്ചു വീഴ്ത്തിയത്. മക്കളും ബന്ധുക്കളും വാഹനത്തില്‍ ഇരിക്കെയാണ് ദമ്പതികളെ മക്കളും ബന്ധുക്കളും വാഹനത്തില്‍ ഇരിക്കെയാണ് ദമ്പതികളെ അമിത വേഗത്തില്‍ വന്ന ബൈക്ക്‌
  ഇടിച്ചിട്ട് നിര്‍ത്താതെ പോയത്.

  Also Read - IAS കിട്ടാൻ തങ്കഭസ്മം കഴിച്ച വിദ്യാർഥിക്ക് കാഴ്ചയ്ക്കു തകരാർ; ജ്യോത്സൻ തട്ടിയത് 11.75 ലക്ഷം എന്ന് പരാതി

  ഇരുവരെയും സമീപത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഡെന്നീസ് രാത്രി ഒന്‍പതു മണിക്കും നിര്‍മ്മല ഇന്നു പുലര്‍ച്ചെ മൂന്നിനും മരിച്ചു. മൃതദേഹം കൊട്ടിയം ഹോളീക്രോസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വടക്കെ മൈലക്കാട് സെന്റ് ജോര്‍ജ് പള്‌ലിയില്‍ ഇന്ന് നാലിന് സംസ്‌കാരം നടക്കും.

  അബുദാബിയില്‍ ഡ്രൈവറായിരുന്ന ഡെന്നീസ് മൂന്നാം ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചപ്പോള്‍ ഉണ്ടായ തളര്‍ച്ചയെത്തുടര്‍ന്ന് ആഴ്ചകള്‍മുമ്പാണ് നാട്ടിലേക്കു മടങ്ങിയത്. ഇതിന്റെ ചികില്‍സക്ക് എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ ഒരാഴ്ച കിടന്നു. ഡിസ്ചാര്‍ജ്ജ് ആയി ഡെന്നീസിനെയും നിര്‍മ്മലയെയും വിളിക്കാനാണ് കുട്ടികള്‍ നിര്‍മ്മലയുടെ മാതാപിതാക്കളുമായി തിരുവനന്തപുരത്ത് വന്നത്. ഡെനില, ഡയാന്‍ എന്നിവരാണ് ദമ്പതികളുടെ മക്കള്‍.

  തെരുവുനായയുടെ കടിയേറ്റ ഏഴു വയസുകാരൻ പേവിഷബാധയേറ്റ് മരിച്ചു; വാക്സിനെടുത്തിട്ടും ഫലം ചെയ്തില്ല

  കാസർഗോഡ്: ചെറുവത്തൂരിൽ ഏഴ് വയസ്സുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. ആലന്തട്ട സ്വദേശി തോമസിന്റെ മകൻ എം കെ ആനന്ദാണ് മരിച്ചത്. കഴിഞ്ഞ മാസം 13ന് വീടിനടുത്തുവച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽനിന്ന് പേവിഷബാധയുടെ കുത്തിവയ്പ് എടുത്തിരുന്നു. തുടർന്ന് രണ്ടെണ്ണം കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്നും എടുത്തു. അവസാന ഡോസ് എടുക്കേണ്ടിയിരുന്നത് ഒക്ടോബർ 11നാണ്.

  കഴിഞ്ഞ ശനിയാഴ്ച പനി തുടങ്ങിയതിനെ തുടർന്ന് കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ നിന്നാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തുടർന്ന് വ്യാഴാഴ്ച പുലർച്ചെ മരിച്ചു. കുട്ടിയുടെ മുഖത്താണ് നായയുടെ കടിയേറ്റത്. ആലന്തട്ട എ യു പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ബിന്ദു. സഹോദരൻ: അനന്തു.
  Published by:Karthika M
  First published: