തൃശൂർ (Thrissur) കൊടുങ്ങല്ലൂരിൽ (Kodungallur) കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് ദമ്പതികൾ മരിച്ചു. എസ് എൻ പുരം ശാന്തിപുരം പന്തലാംകുളം അബ്ദുൽ കാദർ മകൻ അഷറഫ് (60), ഭാര്യ താഹിറ (55) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.15 മണിയോടെ പെരിഞ്ഞനത്ത് വെച്ചായിരുന്നു അപകടം.
ഗുരുതര പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലുരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകൾക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. കയ്പമംഗലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അഷറഫ് മതിലകം മതിൽ മൂലയിലെ എഫ് ടി എഫ് ഡോർ സ്ഥാപനത്തിന്‍റെ ഉടമയാണ്.
നായയെ കുളിപ്പിക്കാന്‍ പാറമടയിലിറങ്ങിയ വിദ്യാര്‍ഥിനി മുങ്ങിമരിച്ചുനായയെ കുളിപ്പിക്കാനായി വീടിനടുത്തുള്ള പാറമടയിലിറങ്ങിയ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. പാലക്കാട് ചിറ്റൂര്‍ തേനാരി കല്ലറാംകോട് വീട്ടില്‍ ശിവരാജന്റെ മകള്‍ ആര്യയാണ് (15) മരിച്ചത്. ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. വീടിനുപിന്നിലുള്ള പാറമടയില്‍ കൂട്ടുകാരോടൊപ്പമെത്തിയ കുട്ടി നായയെ കുളിപ്പിക്കുന്നതിനിടെ കാല്‍ വഴുതി പാറമടയില്‍ വീഴുകയായിരുന്നു. ഒപ്പമുള്ളവരുടെ നിലവിളികേട്ട് സമീപത്തെ കടവില്‍ കുളിക്കാനെത്തിയവര്‍ ഓടിയെത്തിയാണ് ആര്യയെ കരയ്‌ക്കെത്തിച്ചത്.
Also Read- യുവതിയെ കൊന്ന് മൃതദേഹം ചാക്കിലാക്കി റെയില്‍വേ പാളത്തില്‍ തള്ളി; പ്രതി പിടിയില്ഉടനെ കൊഴിഞ്ഞാമ്പാറ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. പാലക്കാട് കസബ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അമ്മ: പ്രഭ.
പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന്‍ മച്ചില്‍ നിന്ന് വീണ് മരിച്ചുമച്ചില് അകപ്പെട്ട പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ വീണ് പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. കലവൂര്‍ തകിടിവെളി സാജു(52) ആണ് മരിച്ചത്. അടുത്ത വീട്ടിലെ പൂച്ച തന്റെ പൂച്ചയുമായി കടിപിടി കൂടുന്നതിന് ഇടയിലാണ് പൂച്ചയെ രക്ഷിക്കാനായി ജനലിലൂടെ സാജു മച്ചിന്റെ മുകളിലെത്തിയത്. എന്നാല്‍ ആസ്ബസ്റ്റോസ് മച്ച് പൊളിഞ്ഞ് സാജു തലയിടിച്ച് വീഴുകയായിരുന്നു.
ആദ്യം ആലപ്പുഴ മെഡിക്കല്‍ കോളജിലും പിന്നാലെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ ബുധനാഴ്ച വൈകീട്ടോടെ മരിച്ചു. പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ഫലം വന്നതോടെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്‌കാര ചടങ്ങുകള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.