• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident| അടൂരിൽ കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതിമാർ മരിച്ചു; മകന് ഗുരുതര പരിക്ക്

Accident| അടൂരിൽ കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതിമാർ മരിച്ചു; മകന് ഗുരുതര പരിക്ക്

എതിര്‍ദിശയില്‍ വന്ന കാറില്‍ ഉണ്ടായിരുന്ന നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല.

  • Last Updated :
  • Share this:
    പത്തനംതിട്ട: അടൂരിൽ ഏനാത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കാറും എതിര്‍ദിശയില്‍നിന്നു വന്ന കാറുമാണ് കൂട്ടിയിടിച്ചത്. തിരുവനന്തപുരത്തുനിന്ന് വരികയായിരുന്ന കാറില്‍ ഉണ്ടായിരുന്ന ആറ്റിങ്ങല്‍ സ്വദേശി രാജശേഖര ഭട്ടതിരി, ഭാര്യ ശോഭന എന്നിവരാണ് മരിച്ചത്. വാസുദേവ ഭട്ടതിരിയുടെ മകന്‍ നിഖില്‍രാജിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

    എതിര്‍ദിശയില്‍ വന്ന കാറില്‍ ഉണ്ടായിരുന്ന നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. പുതുശ്ശേരിഭാഗത്തിനു സമീപം ബുധനാഴ്ച പുലര്‍ച്ചെ 6.30 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു.

    തൃശൂരിലെ ബാറിൽ യുവാവിനെ കുത്തിക്കൊന്നു; ക്വട്ടേഷൻ നൽകിയത് ജീവനക്കാരൻ; ഏഴുപേർ അറസ്റ്റിൽ

    ബാറിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ ക്വട്ടേഷൻ സംഘം ഉൾപ്പടെ ഏഴുപേർ അറസ്റ്റിലായി. തളിക്കുളത്തെ ബാറിൽ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സഭവം. ബാറുടമയോടുള്ള വൈരാഗ്യത്തിന് ബാറിലെ ജീവനക്കാരനാണ് ക്വട്ടേഷൻ നൽകിയത്. ബാറുടമയുടെ സഹായി പെരിഞ്ഞനം ചക്കരപ്പാടംസ്വദേശി ബൈജു ( 40 ) ആണ് കൊല്ലപ്പെട്ടത്. ബില്ലിലെ തിരിമറി ബാറുടമ കണ്ടുപിടിച്ചതോടെയാണ് ക്വട്ടേഷൻ നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് കാട്ടൂർ സ്വദേശികളായ അജ്മൽ, അതുൽ, യാസിം, അമിത്, ധനേഷ്, വിഷ്ണു, അമൽ എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും പൊലീസ് കണ്ടെടുത്തു.

    ചൊവ്വാഴ്ച രാത്രി ഒൻപതരയോടെയാണ് ബാറുടമ കൃഷ്ണരാജിനും സുഹൃത്തുക്കൾക്കുംനേരെ ആക്രമണമുണ്ടായത്. ബാറിലെ ബില്ലിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കുറച്ചുദിവസങ്ങളായി ജീവനക്കാരും ബാറുടമയും തമ്മിൽ പ്രശ്നം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് സംസാരിക്കാനായി കൃഷ്ണരാജ് വിളിച്ചുവരുത്തയതിനെ തുടർന്ന് ബൈജുവും സുഹൃത്ത് അനന്തുവും ബാറിലെത്തിയിരുന്നു. അതിനിടെയാണ് ഒരു ജീവനക്കാരൻ ഏൽപ്പിച്ച ക്വട്ടേഷൻ സംഘം മദ്യപിക്കാനെന്ന വ്യാജേന ബാറിലെത്തിയത്.

    ബാറുടമയും ജീവനക്കാരും തമ്മിൽ സംസാരിക്കുന്നതിനിടെ ക്വട്ടേഷൻ സംഘം ആക്രമിക്കുകയായിരുന്നു. കൃഷ്ണരാജിനെയും ബൈജുവിനെയും അനന്തുവിനെയും സംഘം കുത്തി പരിക്കേൽപ്പിച്ചു. എന്നാൽ ബൈജു സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടു. ആക്രമണത്തിൽ കൃഷ്ണരാജിന് ​ഗുരുതരമായി പരിക്കേറ്റു. കൃഷ്ണരാജിനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനന്തു തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

    പത്തു ദിവസം മുമ്പ് പ്രവർത്തനം ആരംഭിച്ച ബാറിലാണ് കൊലപാതകം ഉൾപ്പടെ അരങ്ങേറിയത്. ബില്ലിൽ കൃത്രിമം കാണിച്ചെന്ന പേരിൽ ചില ജീവനക്കാരെ ബാറുടമ ശാസിച്ചിരുന്നു.‌ ഇതേ തുടർന്ന് ജീവനക്കാരും ബാറുടമയും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇതേച്ചൊല്ലി വാക്കുതർക്കം ഉണ്ടായി. ഇതോടെയാണ് ബൈജുവിനെയും അനന്തുവിനെയും ബാറുടമ വിളിച്ചുവരുത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
    Published by:Rajesh V
    First published: