• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വ‍ൃക്കയും കരളും വിൽപനക്ക്'; 'ബോർഡ് വെച്ചത് കുടുംബം പോറ്റാനും കടബാധ്യത തീർക്കാനും നിവൃത്തിയില്ലാത്തതിനാലെന്ന് ദമ്പതികൾ

'വ‍ൃക്കയും കരളും വിൽപനക്ക്'; 'ബോർഡ് വെച്ചത് കുടുംബം പോറ്റാനും കടബാധ്യത തീർക്കാനും നിവൃത്തിയില്ലാത്തതിനാലെന്ന് ദമ്പതികൾ

2006 മുതൽ തുടങ്ങിയ നിയമ പോരാട്ടത്തിന് ഇനിയെങ്കിലും ഒരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

  • Share this:

    തിരുവനന്തപുരം: നഗരത്തിലെ മണക്കാട് വീടിനു മുകളിൽ ‘വ‍ൃക്ക, കരൾ വിൽപനയ്ക്ക്’എന്ന എഴുതിയ ബോർഡിന്റെ ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇപ്പോഴിതാ ഇതിനു വിശദീകരണവുമായി ദമ്പതികൾ. ജീവിക്കാൻ നിവൃത്തിയില്ലാത്തതിനാലാണ് വൃക്കയും കരളും വിൽക്കാൻ ഒരുങ്ങിയത്. പരസ്യ ബോർഡ് സ്ഥാപിച്ചതോടെ വീട്ടുകാരുടെ ഫോണുകളിലേക്ക് നാനാഭാഗങ്ങളിൽ നിന്ന് ഫോൺ കോളുകളും. തിരുവനന്തപുരം മണക്കാട് സ്വദേശികളായ ദമ്പതികളാണ് ആന്തരിക അവയവങ്ങൾ വിൽക്കാനുണ്ടെന്നു കാണിച്ച് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

    മണക്കാട് പുത്തൻ റോഡിലൂടെ ഉള്ള യാത്രയ്ക്കിടെ ശ്രദ്ധയിൽപ്പെട്ട പരസ്യ ബോർഡ് കണ്ട് അതിൽ നൽകിയിരിക്കുന്ന മൊബൈൽ ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ടപ്പോൾ ജീവിക്കാൻ നിവൃത്തിയില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് മറുപടി. ഉപജീവന മാർഗമായിരുന്ന ഒറ്റമുറി ജ്യൂസ് കടയിൽ മറ്റൊരാൾ സ്ഥിരതാമസമാക്കിയതോടെ കട നിർത്തേണ്ടിവന്നു. കൂട്ടിന് 10 ലക്ഷം രൂപയുടെ കടവും. മുഖ്യമന്ത്രിയുടെ ഓഫീസിൽ അടക്കം പരാതി നൽകിയെങ്കിലും നടപടികൾ ഒന്നുമുണ്ടായില്ല.

    Also read-‘വ‍ൃക്ക,കരൾ വിൽപനയ്ക്ക്’; വീട്ടിൽ ബോർഡ് വച്ച ദമ്പതികൾക്കെതിരെ പൊലീസ് നടപടി

    സമൂഹമാധ്യമങ്ങളിലൂടെ പരസ്യ ബോർഡ് വൈറലായതോടെ പോലീസും ജില്ലാ ഭരണകൂടവും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. പക്ഷേ പരിഹാരം വൈകിയാൽ പോംവഴി ആന്തരിക അവയവങ്ങൾ വിൽക്കുക മാത്രമാണെ് എന്ന് ന്യൂസ് 18 -നോട് പറഞ്ഞു. 2006 മുതൽ തുടങ്ങിയ നിയമ പോരാട്ടത്തിന് ഇനിയെങ്കിലും ഒരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

    Published by:Sarika KP
    First published: