കൊല്ലം: ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി കല്ലേലിഭാഗം സാബു ഭവനത്തില്‍ സാബു(52), ഷീജ(45) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സാബുവിന്റെ ശരീരത്തില്‍ വൈദ്യുതി കേബിള്‍ ചുറ്റിയ നിലയിലായിരുന്നു.
വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ഇരുവരെയും കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സാബുവിന്റെ ഇരുകൈകളിലെയും വിരലുകള്‍ വൈദ്യുതാഘാതമേറ്റ് കരിഞ്ഞിട്ടുണ്ട്. ഫൊാറന്‍സിക് വിദഗ്ധരും പോലീസും പ്രാഥമിക പരിശോധന നടത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. ഏക മകന്: അഭിനവ്.
KSRTC ബസിടിച്ച് മരണം: KSEB സൂപ്രണ്ടിന്റെ കുടുംബത്തിന് രണ്ടു കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് (KSRTC Bus) ഇടിച്ച് മരിച്ച കെഎസ്ഇബി സൂപ്രണ്ട് (KSEB Superintendent) ഷിജുവിന്റെ കുടുംബത്തിന് 1,97,53,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ബസ് ബൈക്കിൽ ഇടിച്ചാണ് ഷിജു മരിച്ചത്. കെഎസ്ആർടിസിയുടെ ഇൻഷുറൻസ് കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാര തുക നൽകേണ്ടത്.
1,43,49,236 രൂപയും നാലു വർഷത്തെ പലിശയും ചേർത്താണ് 1,97,53,000 കോടി രൂപ ഇൻഷുറൻസ് കമ്പനി നൽകേണ്ടത്. തിരുവനന്തപുരം മോട്ടർ ആക്സിഡന്റ് ക്ലെയിം കോടതിയുടേതാണ് ഉത്തരവ്. 2018 ഫെബ്രുവരി ഒന്നിനാണ് സംഭവം.
മരണപ്പെട്ട ഷിജു ബൈക്കിൽ മരപ്പലത്തിൽനിന്നും പട്ടം കെഎസ്ഇബി ഓഫിസിലേക്ക് പോകുകയായിരുന്നു. ഈ സമയം പട്ടത്തുനിന്നും മരപ്പാലത്തിലേക്ക് അതിവേഗത്തിൽ വന്ന കെഎസ്ആർടിസി ബസ് ഇടിച്ചാണ് അപകടം. സംഭവം നടന്ന ഉടൻ തന്നെ ഷിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.