• HOME
  • »
  • NEWS
  • »
  • kerala
  • »
  • Found Dead | കോഴിക്കോട് ദമ്പതികള്‍ വീടിനകത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ

Found Dead | കോഴിക്കോട് ദമ്പതികള്‍ വീടിനകത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ

ഇവർ തലേദിവസം പെട്രോള്‍ വങ്ങി പോകുന്നത് കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു

  • Last Updated :
  • Share this:
    കോഴിക്കോട്: വീടിനകത്ത് ദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ കണ്ടത്തി. പന്തീരങ്കാവ് പാലാഴിയിലാണ് സംഭവം. മധുസൂദനൻ-പങ്കജാക്ഷി ദമ്പതികാളാണ് മരിച്ചത്. ഇവർ തലേദിവസം പെട്രോള്‍ വങ്ങി പോകുന്നത് കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു.

    പതിനൊന്നുകാരനായ വിദ്യാർത്ഥി മദ്രസയിൽ തൂങ്ങി മരിച്ചനിലയിൽ

    മലപ്പുറം: പതിനൊന്ന് വയസുകാരനായ വിദ്യാർത്ഥിയെ മദ്രസക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുനാവായ കൈത്തകര ഹിഫ്ളുൽ ഖുർആൻ കോളജിലാണ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊണ്ടോട്ടി കാടപടി സ്വദേശി മുഹമ്മദ് സാലിഹാണ് മരിച്ചത്. ഇന്ന് പുലർച്ചയാണ് സംഭവം. കുട്ടിയുടെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നപടികൾ പൂർത്തിയായി. പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി‌.

    Also Read-പ്രസവത്തിനു പിന്നാലെ കൊല്ലത്ത് യുവതി മരിച്ച സംഭവം; കുഞ്ഞിന്റെ സ്ഥിതി ഗുരുതരം; ചികിത്സാപ്പിഴവിൽ പോലീസ് അന്വേഷണം
    കെട്ടിടത്തിന്റെ മേൽക്കൂരയിൽ ആണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുട്ടിയെ കണ്ടെത്തിയത്. മദ്രസ പഠനത്തിനായി മറ്റ് കുട്ടികൾ ക്ലാസ്മുറിയിൽ എത്തിയപ്പോഴാണ് സ്വാലിഹിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കുട്ടികൾ അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയവും ഉയരുന്നുണ്ട്.

    Published by:Jayesh Krishnan
    First published: