നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആലപ്പുഴയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

  ആലപ്പുഴയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

  സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.

  representative image

  representative image

  • Share this:
   ആലപ്പുഴ: പാതിരപ്പള്ളി പാട്ടുകുളത്ത് ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14 -ാം വാര്‍ഡില്‍ പാട്ടുകളം കോളേനിയില്‍ വടക്കത്ത് വീട്ടില്‍ പരേതനായ പപ്പന്റെ മകന്‍ രഞ്ജിത (47) ഭാര്യ അജിത (42) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.

   ഫോര്‍വീലര്‍ വാര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ് രഞ്ജിത്. ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സമീപവാസികള്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. പ്രാര്‍ത്ഥനയ്ക്കായി അജിതയെ വിളിക്കാനെത്തിയ അയ്ല്‍വാസികള്‍ വീട്ടിലെത്തിയപ്പോഴാണ് വീട് അകത്തുനിന്ന് പൂട്ടിയ നിലയില്‍ കണ്ടത്. സംശയം തോന്നിയ ഇവര്‍ സീപവാസികളെ വിളിച്ച് പരിശോധിച്ചപ്പോഴാണ് വീടിന്റെ രണ്ട് മുറികളിലായി ഇരുവരും തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

   മണ്ണഞ്ചേരി പൊലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

   ലഹരി മരുന്ന് വാങ്ങാന്‍ ബൈക്കില്‍ സഞ്ചരിച്ച് മാലപൊട്ടിക്കല്‍; നിരവധി കേസുകളില്‍ പ്രതികളായ യുവാക്കള്‍ പിടിയില്‍

   നിരവധി മാലപൊട്ടിക്കല്‍ കേസുകളില്‍ പ്രതികളായ യുവാക്കള്‍ പിടിയില്‍. മലയിന്‍കീഴ് സ്വദേശികളായ അജേഷ്, അര്‍ജുന്‍ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പൊലീസ് പിടിയിലായത്. ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തി മാലപൊട്ടിച്ച് കടന്നുകളയുകയാണ് ചെയ്തിരുന്നത്.

   കഴിഞ്ഞ ദിവസം അരുവിക്കരയില്‍ ഭഗവതിപുരം റോഡില്‍ ട്യൂഷന്‍ എടുക്കാന്‍ പോവുകയായിരുന്ന യുവതിയു ഒരു പവന്റെ മാലയും വെള്ളനാട് വാളിയറമഠത്തിന് സമീപം ആശവര്‍ക്കറായ സ്ത്രീയുടെ രണ്ടും പവന്റെ മാലയും പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതികളാണ് പിടിയിലായത്.

   ഒട്ടേറെ സ്ത്രീകളുടെ മാലപൊട്ടിച്ചിട്ടുണ്ടെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. ലഹരി മരുന്ന് വാങ്ങാനായാണ് പ്രതികള്‍ മാലപൊട്ടിക്കല്‍ നടത്തിയിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതികളെ റിമാന്‍ഡ് ചെയ്തു.
   Published by:Jayesh Krishnan
   First published:
   )}