കോട്ടയം: പ്രളയത്തില്‍ അച്ഛനെ നഷ്ടമായ വിദ്യാര്‍ഥിനിക്ക് മകന്റെ വിവാഹദിനത്തില്‍ വീട് വെച്ചുനല്‍കി ദമ്പതിമാര്‍. കഴിഞ്ഞ പ്രളയത്തില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച കുഴിമാവ് അമ്പലവീട്ടില്‍ ദീപുവിന്റെ ഭാര്യ ഷിജി, രണ്ട് പെണ്മക്കള്, വയോധികയായ അമ്മ എന്നിവരടങ്ങുന്ന കുടുംബത്തിനാണ് വീട് നിർമ്മിച്ച് നൽകിയത്.
മുണ്ടക്കയം ഷാസ് നികുഞ്ചത്തില് ഷാജി ഷാസിന്റെയും കോരൂത്തോട് സി.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ അനിതാ ഷാജിയുടെയും മകന് അക്ഷയ് രോഹിത് ഷായുടെ വിവാഹദിനത്തിലാണ് വീട് നൽകിയത്. അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുകയായിരുന്ന സ്ത്രീകളായ നാലുപേരും.
Also Read-തിരുവോണം ബമ്പർ 25 കോടി ലഭിച്ച അനൂപ് ഇനി ഭാഗ്യക്കുറി കച്ചവടത്തിലേക്ക്
വിവാഹദിനമായ തിങ്കളാഴ്ച കോട്ടയം തെള്ളകം ഡി.എം.സി.സി. കണ്വെന്ഷന് സെന്ററില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വീടിന്റെ താക്കോൽ കൈമാറും. മകന്റെ വിവാഹം ആഘോഷിക്കുബോള്‍ മറ്റൊരു കുടുംബത്തിനുകൂടി സന്തോഷം ഉണ്ടാകുന്ന തരത്തിലുള്ള ഏതെങ്കിലും ചെയ്യണമെന്ന് കുടുംബം ആഗ്രഹിച്ചിരുന്നു.
Also Read-എറണാകുളം-തൃശൂർ പാതയിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്ത് ഇന്ന് ട്രെയിനുകൾ വൈകുന്നു
കരാറുകാരന് രജീഷ് അനിരുദ്ധന് ലാഭം ഒഴിവാക്കി പണിക്കൂലി മാത്രം വാങ്ങിയാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. അഞ്ച് ലക്ഷത്തില്‍പരം രൂപയാണ് കുടുംബം ചെലവഴിച്ചത്. ചങ്ങനാശ്ശേരി പായിപ്പാട് തിരുവഞ്ചിയില്‍ മധുസൂദനപ്പണിക്കരുടെയും രത്നാ പണിക്കരുടെയും മകള്‍ ഡോ. ആര്യയാണ് അക്ഷയ് രോഹിത് ഷായുടെ വധു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.