കൊച്ചി: വീണ്ടും കേബിളിൽ കുരുങ്ങി അപകടം. കൊച്ചിയിൽ ബൈക്ക് യാത്രയ്ക്കിടെ കേബിൾ കഴുത്തിൽ കുരുങ്ങി ദമ്പതികൾക്ക് പരിക്കേറ്റു. എറണാകുളം സൗത്ത് മഹാകവി ജി റോഡിൽ താമസിക്കുന്ന കെ.ബി. സാബുവിനും ഭാര്യ സിന്ധുവിനുമാണ് പരിക്കേറ്റത്. എറണാകുളം ചന്ദ്രശേഖരന് മേനോന് റോഡില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്.
ബൈക്ക് ഓടിച്ചിരുന്ന സാബുവിന്റെ കഴുത്തിലാണ് കേബിൾ കുരുങ്ങിയത്. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട് സാബുവും സിന്ധുവും റോഡിലേക്ക് വീഴുകയായിരുന്നു. ഹെൽമെറ്റ് ധരിച്ചിരുന്നതിനാലാണ് ഇരുവരും വലിയ പരിക്ക് കൂടാതെ രക്ഷപ്പെട്ടത്.
കേബിൾ കുരുങ്ങി സാബുവിന് കഴുത്തിൽ മുറിവേറ്റിട്ടുണ്ട്. ഇദ്ദേഹം ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. റോഡിന്റെ നടുഭാഗത്തായി കേബിള്‍ താഴ്ന്നു കിടക്കുകയായിരുന്നുവെന്നും ഇത് കഴുത്തിൽ കുരുങ്ങി സാബു ബൈക്കിൽനിന്ന് പൊങ്ങി വീഴുകയായിരുന്നു. ഇതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയും സിന്ധു റോഡിൽ തലയിടിച്ച് വീഴുകയും ചെയ്തു. എന്നാൽ ഹെൽമെറ്റ് ധരിച്ചതുകൊണ്ട് തലയ്ക്ക് പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു.
Also Read- ‘മരണം സംഭവിക്കാൻ കാത്തിരിക്കുകയാണോ’; പാതയോരത്തെ അനധികൃത ബോർഡുകൾ നീക്കം ചെയ്യാത്തതിനെതിരെ ഹൈക്കോടതി
കൊച്ചി നഗരത്തില്‍ അലക്ഷ്യമായി താഴ്ന്നുകിടക്കുന്ന കേബിളുകളിൽ കുരുങ്ങി അടുത്തിടെ നിരവധിപ്പേർ അപകടത്തിൽപ്പെട്ടിരുന്നു. കഴിഞ്ഞ ജൂണിൽ കാക്കനാട് അലൻ എന്ന ഇരുപത്തിയഞ്ചുകാരൻ കേബിൾ കുരുങ്ങി മരണപ്പെട്ടിരുന്നു. അചിനു ശേഷവും നഗരത്തിൽ കേബിൾ കുരുങ്ങിയുള്ള അപകടങ്ങൾ തുടർക്കഥയാകുകയാണ്. നിരത്തിൽ നിന്നും നാല് മീറ്റർ ഉയരത്തിൽ കാണുന്ന കേബിളുകൾ മുറിച്ച് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടായിട്ടും ഇത് പൂർണമായി നടപ്പായിട്ടില്ല
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.