കോട്ടയം: മണിമല കരിമ്പനക്കുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. കൊക്കപ്പുഴ സ്വദേശികളായ ഉഷ, ഭര്‍ത്താവ് തങ്കച്ചന്‍ എന്നിവരാണ് മരിച്ചത്. വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടം ഉണ്ടായത്.
മണിമലയിൽ നിന്ന് റാന്നി ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ചിറ്റാർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടകത്തിനിടയാക്കിയത്. തങ്കച്ചൻ സംഭവസ്ഥലത്തുവെച്ചും ഭാര്യ ഉഷ ആശുപത്രിയിലേക്കും പോകും വഴിയുമാണ് മരിച്ചത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.