ഇന്റർഫേസ് /വാർത്ത /Kerala / മേലുദ്യോഗസ്ഥരിൽനിന്ന് പീഡനവും നീതിനിഷേധവും; മലപ്പുറത്ത് ദമ്പതിമാര്‍ സര്‍ക്കാര്‍ ജോലി രാജിവെച്ചു; കെ.ടി ജലീലിന് എതിരെയും ആരോപണം

മേലുദ്യോഗസ്ഥരിൽനിന്ന് പീഡനവും നീതിനിഷേധവും; മലപ്പുറത്ത് ദമ്പതിമാര്‍ സര്‍ക്കാര്‍ ജോലി രാജിവെച്ചു; കെ.ടി ജലീലിന് എതിരെയും ആരോപണം

ഇരുവര്‍ക്കും കൂടി ഒരു ലക്ഷം രൂപയിലധികം രൂപ വേതനം കിട്ടുന്നജോലിയാണ് ദമ്പതികള്‍ രാജിവെച്ചത്

ഇരുവര്‍ക്കും കൂടി ഒരു ലക്ഷം രൂപയിലധികം രൂപ വേതനം കിട്ടുന്നജോലിയാണ് ദമ്പതികള്‍ രാജിവെച്ചത്

ഇരുവര്‍ക്കും കൂടി ഒരു ലക്ഷം രൂപയിലധികം രൂപ വേതനം കിട്ടുന്നജോലിയാണ് ദമ്പതികള്‍ രാജിവെച്ചത്

  • Share this:

മേലുദ്യോഗസ്ഥരിൽനിന്നുള്ള പീഡനവും നീതിനിഷേധവും നേരിട്ടെന്ന് ആരോപിച്ച് ദമ്പതിമാർ സർക്കാർ ജോലി രാജിവെച്ചു. തിരുനാവായ മൃഗാശുപത്രിയിലെ ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർ എ.ജെ. ജെയ്‌സണും ഭാര്യ തവനൂർ സർക്കാർ വയോജന മന്ദിരത്തിലെ മേട്രൻ പി.എസ്. അനിതാ മേരിയുമാണ് തിങ്കളാഴ്ച ജോലി രാജിവെച്ചത്. ആലപ്പുഴ അർത്തുങ്കൽ സ്വദേശികളായ  രണ്ടുപേർക്കുംകൂടി ഒരു ലക്ഷം രൂപയിലധികം രൂപ വേതനം കിട്ടുന്നജോലിയാണ് ഉപേക്ഷിച്ചത്.ജെയ്‌സൺ ജില്ലാ മൃഗസംരക്ഷണ ഓഫീസിലേക്കും അനിതാ മേരി സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ക്കും രാജിക്കത്ത് ഇ-മെയിൽ ചെയ്തു. ഉദ്യോഗസ്ഥര്‍ക്ക് ഒത്താശ ചെയ്യുന്നത് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെടി ജലീല്‍ ആണെന്നും ദമ്പതികള്‍ ആരോപിച്ചു.

അതേസമയം ദമ്പതികളുടെ ആരോപണം നിഷേധിച്ച് കെ.ടി ജലീലും രംഗത്തെത്തിയിരുന്നു. ചില വർഗ്ഗീയ ഫാഷിസ്റ്റ് ശക്തികളുടെ പ്രേരണയാൽ വ്യക്തിപരമായി എന്നെ താറടിച്ച് കാണിക്കാനുള്ള ശ്രമം വിലപ്പോവില്ല. ജെയ്സൻ്റെ കാര്യത്തിൽ നടന്നതെന്താണെന്ന് തിരുനാവായ മൃഗാശുപത്രിയിലെ ഡോക്ടർ നിമയോടോ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോടോ ചോദിച്ചാൽ മനസ്സിലാക്കാവുന്നതാണ്.

ഒരു ഘട്ടത്തിലും ഞാനറിഞ്ഞോ അറിയാതെയോ ജെയ്സൻ്റെ വിഷയത്തിൽ ഇടപെട്ടിട്ടില്ല. ജെയ്സൻ്റെ മേലുദ്യോഗസ്ഥ ഡോ: നിമയുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരോട് തിരക്കിയാൽ നിജസ്ഥിതി അറിയാമെന്നും ജലീല്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

ആത്മാഭിമാനം സംരക്ഷിച്ചുകൊണ്ട് ജോലി ചെയ്യാനുള്ള സാഹചര്യം വകുപ്പിൽ ഇല്ലെന്ന് ബോധ്യമായെന്നും അച്ചടക്ക നടപടിയുടെ ഭാഗമായുള്ള സസ്‌പെൻഷൻ പിൻവലിക്കുന്ന മുറയ്ക്ക് രാജി സ്വീകരിക്കണമെന്നുമാണ് ജെയ്‌സണിന്റെ കത്തിലൂടെ ആവശ്യപ്പെട്ടത്. ആത്മാഭിമാനത്തോടെ ജോലിയിൽ തുടരാൻ കഴിയുന്നില്ലെന്നും തനിക്ക് സംരക്ഷണം നൽകുന്നതുമൂലം ഭർത്താവ് വേട്ടയാടപ്പെടുന്നുവെന്നും അനിതാ മേരിയുടെ രാജിക്കത്തിൽ പറയുന്നു.

Also Read- ‘അഞ്ചു വര്‍ഷത്തെ വേദനയ്ക്കും ചികിത്സാ ചെലവുകള്‍ക്കും 2 ലക്ഷം’ അവഹേളിക്കലെന്ന് ഹർഷിന; സർക്കാർ ധനസഹായം വേണ്ട

ജെയ്‌സൺ 2005-ലും അനിത 2020 -ലുമാണ് ജോലിയിൽ പ്രവേശിച്ചത്. മേലുദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് അനിത 2020-ൽ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മറ്റു ജീവനക്കാരെ ഉപയോഗിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചതായി ഇവർ ആരോപിക്കുന്നു. പണം മോഷ്ടിച്ചെന്ന് പരാതിയുണ്ടാക്കി ഏഴുമാസത്തോളം സസ്‌പെൻഡ് ചെയ്തു. മാധ്യമങ്ങൾ ഇടപെട്ടതോടെ മേലുദ്യോഗസ്ഥനെ സ്ഥലംമാറ്റിയെങ്കിലും തന്റെ പരാതി പോലീസ് തള്ളിയതായും അനിത പറഞ്ഞു.

ഭാര്യയുടെ പ്രശ്‌നങ്ങളിൽ ഇടപെട്ടതിനാൽ സംഘടനകളെ ഉപയോഗിച്ച് വകുപ്പിൽ തന്നെയും പീഡിപ്പിച്ചതായി ജെയ്‌സൺ ആരോപിക്കുന്നു. വ്യാജ ചികിത്സ നടത്തിയെന്നാരോപിച്ച് ജനുവരിയിൽ സസ്‌പെൻഡ് ചെയ്തു. അതിനുപിന്നാലെ കയ്യേറ്റം ചെയ്‌തെന്നാരോപിച്ച് വനിതാ വെറ്ററിനറി സർജൻ തിരൂർ പോലീസിൽ പരാതിയും നൽകി. ഫെബ്രുവരി 13-ന് അറസ്റ്റുചെയ്ത് ഏഴുദിവസം ജയിലിലടച്ചു. സസ്പെൻഷൻ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഉദ്യോഗസ്ഥ പീഡനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, മന്ത്രിമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, വനിതാ കമ്മിഷൻ, ബാലാവകാശ കമ്മിഷൻ തുടങ്ങി പലരേയും സമീപിച്ചു. ആരും സഹായിച്ചില്ല . കുറ്റിപ്പുറത്തെ വീടും സ്ഥലവും വിറ്റ് ആറുവയസ്സുള്ള മകനെയുംകൂട്ടി ഉടൻ നാട്ടിലേക്ക് മടങ്ങുമെന്ന്’ ജെയ്‌സൺ പറഞ്ഞു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Government job, Kerala government, Kerala government employees