HOME » NEWS » Kerala »

എഴുത്തുകാരിയെ മാനസികമായി പീഡിപ്പിച്ചെന്ന കേസ്; റെയിൽവെ ഉദ്യോഗസ്ഥരായ പ്രതികളെ വെറുതെ വിട്ട് കോടതി

കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും നഷ്ടപരിഹാരത്തിനായി മേൽക്കോടതിയെ സമീപിക്കാനാണ് ടി ടി ഇമാരുടെ തീരുമാനം.

News18 Malayalam | news18-malayalam
Updated: December 17, 2020, 3:16 PM IST
എഴുത്തുകാരിയെ മാനസികമായി പീഡിപ്പിച്ചെന്ന കേസ്; റെയിൽവെ ഉദ്യോഗസ്ഥരായ പ്രതികളെ വെറുതെ വിട്ട് കോടതി
കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും നഷ്ടപരിഹാരത്തിനായി മേൽക്കോടതിയെ സമീപിക്കാനാണ് ടി ടി ഇമാരുടെ തീരുമാനം.
  • Share this:
കൊല്ലം: പ്രമുഖ എഴുത്തുകാരി ജയഗീതയെ മാനസികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതികളെ വെറുതേ വിട്ട് കോടതി. 2012 ൽ നടന്ന സംഭവത്തിന് ആസ്പദമായ കേസിൽ രണ്ട് റെയിൽവേ ടി ടി ഇമാരായിരുന്നു പ്രതിചേർക്കപ്പെട്ടിരുന്നത്. സീസൺ ടിക്കറ്റുമായി ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെൻ്റിൽ ജയഗീത യാത്ര ചെയ്തുവെന്ന വാദത്തെ തുടർന്നുണ്ടായ തർക്കമാണ് 8 വർഷം നീണ്ട നിയമ പോരാട്ടത്തിന് വഴിവച്ചത്.

Also Read-തൃശ്ശൂർ കോർപ്പറേഷനിൽ എൽഡിഎഫിന് തുടർഭരണം ലഭിച്ചേക്കും; ഇടതുമുന്നണിയോട് സഹകരിക്കാനാണ് ആഗ്രഹമെന്ന് കോൺഗ്രസ് വിമതൻ

ടി ടി ഇമാരായ ജാഫർ ഹുസൈൻ, ജി ആർ പ്രവീൺ എന്നിവരെയാണ് കൊല്ലം ജില്ലാ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതേ വിട്ടത്. പരാതിക്കാരി പറയുന്നത് ശരിയല്ലെന്നുംറെയിൽവേ ഉദ്യോഗസ്ഥർ നിയമം നടപ്പാക്കുകയായിരുന്നുവെന്നുമുള്ള പ്രതിഭാഗത്തിൻ്റെ വാദം പരിഗണിച്ചാണ് ഇരു ടിടിഇമാരെയും വെറുതേ വിട്ടത്.



2012 ലാണ് കേസിനാസ്പദമായ സംഭവം. ആസൂത്രണ ബോർഡ് ഉദ്യോഗസ്ഥയായിരുന്ന ജയഗീത സീസൺ ടിക്കറ്റുമായി ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെൻ്റിൽ സഞ്ചരിച്ചുവെന്നായിരുന്നു ടി ടി ഇമാരുടെ കണ്ടെത്തൽ. ഇതിനു മുൻപും ജയഗീത ഇത്തരത്തിൽ സഞ്ചരിച്ചുവെന്നത് വിചാരണ വേളയിൽ പ്രതിഭാഗത്തിന് തെളിയിക്കാനായി. അന്ന് തീവണ്ടിയിലുണ്ടായിരുന്ന ടി ടി ഇയെ സാക്ഷിയായി വിസ്തരിക്കുകയും ചെയ്തു. കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും നഷ്ടപരിഹാരത്തിനായി മേൽക്കോടതിയെ സമീപിക്കാനാണ് ടി ടി ഇമാരുടെ തീരുമാനം.



അതേസമയം, സീസൺ ടിക്കറ്റുമായി ഫസ്റ്റ് ക്ലാസിൽ സഞ്ചരിച്ചതിന് റെയിൽവേ ജയഗീതക്കെതിരെ കേസെടുത്തിരുന്നു. ആ കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ടി ടി ഇമാർ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് തീവണ്ടിയിൽ നിന്നിറങ്ങുമ്പോൾ മുതിർന്ന കോൺഗ്രസ് നേതാവ് അവിടെയുണ്ടായിരുന്നു. റെയിൽവേ പോലീസിനെ വിവരമറിയിച്ചത് അദ്ദേഹമായിരുന്നു.
Published by: Asha Sulfiker
First published: December 17, 2020, 3:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories