• HOME
  • »
  • NEWS
  • »
  • kerala
  • »
  • Madhu case| അട്ടപ്പാടി മധു കേസ്: കാഴ്ച്ചാ പരിമിതി ഇല്ല; കൂറുമാറിയ സാക്ഷിയോട് വീണ്ടും ഹാജരാകണമെന്ന് കോടതി

Madhu case| അട്ടപ്പാടി മധു കേസ്: കാഴ്ച്ചാ പരിമിതി ഇല്ല; കൂറുമാറിയ സാക്ഷിയോട് വീണ്ടും ഹാജരാകണമെന്ന് കോടതി

മധുവിനെ പ്രതികൾ പിടിച്ചുകൊണ്ടുവരുന്ന ദൃശ്യത്തിൽ കാഴ്ചക്കാരനായി ഉണ്ടായിട്ടും ഒന്നും കാണുന്നില്ലെന്ന് ആവർത്തിച്ചതോടെയാണ് കാഴ്ച പരിശോധിക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകിയത്.

  • Last Updated :
  • Share this:
    പാലക്കാട്: അട്ടപ്പാടി മധു കേസിൽ കറൂമാറിയ സാക്ഷി വീണ്ടും ഹാജരാകണമെന്ന് കോടതി. കേസിലെ 29ാം സാക്ഷി സുനിൽകുമാറിനോടാണ് നാളെ വീണ്ടും ഹാജരാകാൻ മണ്ണാർക്കാട് ജില്ല പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി ഉത്തരവിട്ടത്. സുനിൽ കുമാറിന്റെ കാഴ്ച്ച പരിശോധിക്കാൻ കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. മധുവിനെ പ്രതികൾ പിടിച്ചുകൊണ്ടുവരുന്ന ദൃശ്യത്തിൽ കാഴ്ചക്കാരനായി ഉണ്ടായിട്ടും ഒന്നും കാണുന്നില്ലെന്ന് ആവർത്തിച്ചതോടെയാണ് കാഴ്ച പരിശോധിക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾക്ക് കാഴ്ച്ചാ പരിമിതിയില്ലെന്നും കണ്ടെത്തി. തുടർന്നാണ് നാളെ വീണ്ടും ഹാജരാകാൻ കോടതി അറിയിച്ചത്. വിശദ റിപ്പോർട്ട്‌ അടുത്ത ദിവസം കോടതി പരിഗണിക്കും.

    പാലക്കാട് ജില്ലാ ആശുപത്രിയിൽ രണ്ടര മണിക്കൂർ നീണ്ട പരിശോധനയാണ് സുനിൽ കുമാറിന് നടത്തിയത്. കൂറുമാറിയതിനെ തുടർന്ന് വനം വകുപ് വാച്ചറായ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

    Also Read- അട്ടപ്പാടി മധു കേസ്; കൂറുമാറിയ സാക്ഷിയുടെ കാഴ്ച്ച പരിശോധിച്ച് കോടതി; ജോലിയിൽ നിന്നും പിരിച്ചുവിട്ടു

    മധുവിനെ പ്രതികൾ വനത്തിൽ നിന്നും പിടിച്ചു കൊണ്ടുവരുന്ന വീഡിയോ വിചാരണ കോടതിയിൽ പ്രദർശിപ്പിച്ചിരുന്നു. ഈ വീഡിയോയിൽ കാഴ്ചക്കാരനായി നിൽക്കുന്ന സുനിൽകുമാറിനെ വ്യക്തമായി കാണാം. എന്നാൽ ദൃശ്യങ്ങൾ വ്യക്തമല്ലെന്നും താൻ തന്നെയാണോ എന്ന് മനസ്സിലാകുന്നില്ലെന്നുമായിരുന്നു ഇയാൾ കോടതിയിൽ പറഞ്ഞത്.

    Also Read- മധു കേസിൽ ഒരാൾ കൂടി കൂറുമാറി; കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിക്കണമെന്ന് കോടതി

    ഇതോടെയാണ് സുനിൽ കുമാറിന്റെ കാഴ്ച്ച പരിശോധിക്കാൻ കോടതി ഉത്തരവിട്ടത്. സൈലൻറ് വാലി ഡിവിഷനിൽ താൽക്കാലിക വാച്ചറായിരുന്നു സുനിൽ കുമാർ. കൂറുമാറിയ നാലാമത്തെ ഫോറസ്റ്റ് വാച്ചറാണ് സുനിൽകുമാർ. നേരത്തെ, മൊഴി മാറ്റിയ വാച്ചർമാരായ അനിൽ കുമാർ, കാളിമൂപ്പൻ, അബ്ദു റസാഖ് എന്നിവരെ സർവീസിൽ പിരിച്ചു വിട്ടിരുന്നു.

    കേസിലെ മുപ്പത്തിയൊന്നാം സാക്ഷി ദീപുവും ഇന്ന് കൂറുമാറിയിരുന്നു. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം പതിനാറായി. ഇന്നാണ് മധു കേസിൽ മണ്ണാർക്കാട് ജില്ല പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി സാക്ഷി വിസ്താരം പുനരാരംഭിച്ചത്.
    Published by:Naseeba TC
    First published: