• HOME
  • »
  • NEWS
  • »
  • kerala
  • »
  • Vlogger | കാര്‍ കമ്പനിക്കും ഡീലര്‍ക്കുമെതിരെ വീഡിയോ; വ്‌ലോഗര്‍ക്കു കോടതിയുടെ വിലക്ക്

Vlogger | കാര്‍ കമ്പനിക്കും ഡീലര്‍ക്കുമെതിരെ വീഡിയോ; വ്‌ലോഗര്‍ക്കു കോടതിയുടെ വിലക്ക്

സഞ്ജു ടെക്കി എന്ന വ്‌ലോഗര്‍ക്കാണ് കോടതി വിലക്കേര്‍പ്പെടുത്തിയത്.

  • Share this:
    കൊച്ചി: കാര്‍ കമ്പനിയ്ക്കും ഡീലര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കുന്നതിന്  വ്‌ലോഗര്‍ക്ക്(Vlogger) വിലക്കേര്‍പ്പെടുത്തി കോടതി(Court). സഞ്ജു ടെക്കി എന്ന വ്‌ലോഗര്‍ക്കാണ് കോടതി വിലക്കേര്‍പ്പെടുത്തിയത്. എന്‍സിഎസ് ഓട്ടോമോട്ടീവ്‌സ് നല്‍കിയ അപേക്ഷയിലാണ് കോടതി നടപടി.

    വ്‌ലോഗര്‍, ഗൂഗിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ കമ്പനികളെ എതിര്‍കക്ഷികളാക്കിയായിരുന്നു കോടതിയില്‍ അപേക്ഷ നല്‍കിയത്. കമ്പനിക്കെതിരെ പ്രചരിപ്പിച്ച വീഡിയോ വസ്തുനിഷ്ഠമല്ലെന്നും സഭ്യേതര ഭാഷയിലുള്ളതാണെന്നും പരാതിക്കാര്‍ കോടതിയില്‍ പറഞ്ഞു.

    Also Read-വെജിറ്റബിൾ ബിരിയാണിയിൽ കോഴിക്കാൽ; കണ്ണൂരിൽ വാക്കേറ്റത്തിലും സംഘർഷത്തിലും രണ്ടു പേർക്ക് പരിക്ക്

    ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ വീഡിയോ പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി നിര്‍ദേശം. പരാതിക്കാര്‍ക്കായി അഭിഭാഷക വിമല ബിനു ഹാജരായി.

    YouTuber Arrest | മേയാന്‍ വിട്ട പശുവിനെ വെടിവച്ചു കൊന്ന യുട്യൂബര്‍ കറിവെച്ച് പൊലീസ് സ്റ്റേഷനിലും നല്‍കി

    കൊല്ലം: മേയാന്‍ വിട്ട പശുവിനെ വെടിവെച്ചു കൊന്നകേസില്‍ അറസ്റ്റിലായ യൂട്യൂബര്‍(YouTuber) ഇറച്ചിക്കറി വച്ച് പൊലീസ് സ്റ്റേഷന്‍(Police Station), ഫയര്‍ സ്‌റ്റേഷന്‍(Fire Station) എന്നിവിടങ്ങളില്‍ വിതരണം ചെയ്തിരുന്നു. കടയ്ക്കല്‍ ഫയര്‍ സ്റ്റേഷന്‍, കടയ്ക്കല്‍ ഉള്‍പ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് ഇറച്ചിക്കറി വിതരണം നടത്തിയത്.

    Also Read-Murder Case | ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്ന സംഭവം; കൊലപാതകം നടന്നത് 50 ലക്ഷം സമ്മാനത്തുകയ്ക്ക് വാങ്ങിയ വീട്ടില്‍

    സംഭവത്തില്‍ കൊല്ലം ചിതറ ഐരക്കുഴി സ്വദേശി റജീഫ്, റജീഫിന്റെ പിതാവ് കമറുദ്ദീന്‍, കൊച്ചാലുംമൂട് സ്വദേശി ഹിലാരി എന്നിവരെ ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.'ഹംഗ്റി ക്യാപ്റ്റന്‍' എന്ന യുട്യൂബ് ചാനലിലൂടെ പാചകരീതി പരിചയപ്പെടുത്തുന്നതിന് പശുവിന്റെയും ആടിന്റെയും ഇറച്ചി ഇവര്‍ ഉപയോഗിച്ചിരുന്നു.

    കമ്പംകോട് സ്വദേശി സജിയുടെ ഗര്‍ഭിണിയായ പശുവിനെ കൊന്ന് ഇറച്ചിയായക്കുകയായിരുന്നു. മേയാന്‍ വിടുന്ന വളര്‍ത്തുമൃഗങ്ങളെ രാത്രിയില്‍ കൊന്ന് ഇറച്ചി ആക്കുകയായണ് ഇവര്‍ ചെയ്തിരുന്നത്.

    Also Read-Tik Tok Star Arrested | കവര്‍ച്ചാ കേസിൽ ടിക് ടോക് താരം അറസ്റ്റിൽ; ഡാന്‍സ് വീഡിയോകളിലെ ഷൂ നിര്‍ണായക തെളിവ്

    മൃഗങ്ങളെ കൊല്ലാന്‍ ഉപയോഗിച്ച തോക്ക്, വെടിമരുന്ന്, ഈയം, ബാറ്ററി എന്നിവ പോലീസ് കണ്ടെടുത്തു. ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഓയില്‍പാം എസ്റ്റേറ്റില്‍ സാധാരണക്കാരായ കര്‍ഷകരാണ് അവരുടെ പശുക്കളെ ഉള്‍പ്പെടെ മേയാന്‍ വിടുന്നത്. കമ്പംകോട് അഭിലാഷ് ഭവനില്‍ സജിയുടെ പശുവിനെ കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
    Published by:Jayesh Krishnan
    First published: