അട്ടപ്പാടി മധുവധക്കേസില്‍ കൂറുമാറിയ 9 സാക്ഷികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കി. സെക്ഷന്‍ 164 പ്രകാരം മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നല്‍കിയ ശേഷം മൊഴി തിരുത്തിയവര്‍ക്കെതിരെയാണ് തുടര്‍ നടപടി സ്വീകരിക്കുക. 24 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്.
PW 2. ഉണ്ണികൃഷ്ണൻ PW 3. ചന്ദ്രൻ PW 4. അനിൽകുമാർ PW 5. ആനന്ദൻ PW 6. മെഹറുന്നീസ് PW 7 റസാഖ് PW 9.ജോളി PW 20. സുനിൽ കുമാർ PW 26. അബ്ദുൽ ലത്തീഫ്
എന്നിവര്‍ക്കാണ് നടപടി നേരിടേണ്ടിവരിക. കൂറുമാറിയ സാക്ഷികളിൽ ആറ് പേർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇതിൽ തീർപ്പ് വരുന്ന മുറയ്ക്ക് കൂറ് മാറ്റത്തിനു നടപടി തുടങ്ങണം എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഉണ്ണികൃഷ്ണനാണ് മധുവിനെ ചവിട്ടുന്നത് കണ്ടുവെന്ന് മൊഴി നൽകിയത്. എന്നാൽ കോടതിയിൽ ഇത് ഉണ്ണികൃഷ്ണൻ തിരുത്തിയിരുന്നു. കാൽ പൊക്കുന്നത് മാത്രമാണ് കണ്ടതെന്നും ചവിട്ടുന്നത് കണ്ടില്ലെന്നുമുള്ള വിചിത്ര മൊഴിയാണ് ഉണ്ണികൃഷ്ണൻ കോടതിയിൽ പറഞ്ഞത്. മധുവിന്റെ അടുത്ത ബന്ധും മൊഴി തിരുത്തിയിരുന്നു.
കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പേരെയാണ് ഏഴ് കഠിന തടവിന് ശിക്ഷിച്ചത്. ഒന്നാം പ്രതി ഹുസൈന് 10,5000 രൂപയും മറ്റ് 12 പേർക്ക് 1,18,000 രൂപയുമാണ് പിഴ വിധിച്ചത്. ഇതിൽ പകുതി തുക മധുവിന്റെ അമ്മയ്ക്ക് നൽകണം. ഐപിസി 352ാം വകുപ്പ് പ്രകാരം ബലപ്രയോഗ കുറ്റം മാത്രം ചുമത്തിയ 16ാം പ്രതി മുനീറിന് കോടതി മൂന്ന് മാസം തടവും അഞ്ഞൂറ് രൂപ പിഴയുമാണ് വിധിച്ചത്. ഇയാൾ കേസിൽ പല സമയങ്ങളിലായി മൂന്ന് മാസത്തിലേറെ ജയിലിൽ കഴിഞ്ഞതിനാൽ പിഴ തുക മാത്രം അടച്ചാൽ മതിയാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attappady Madhu Murder, Madhu case, Palakkad