• HOME
  • »
  • NEWS
  • »
  • kerala
  • »
  • PC George | പരാതി നല്‍കാന്‍ അഞ്ചുമാസത്തോളം വൈകി; പിസി ജോര്‍ജിനെതിരായ പീഡനക്കേസില്‍ സംശയം പ്രകടിപ്പിച്ച് കോടതി

PC George | പരാതി നല്‍കാന്‍ അഞ്ചുമാസത്തോളം വൈകി; പിസി ജോര്‍ജിനെതിരായ പീഡനക്കേസില്‍ സംശയം പ്രകടിപ്പിച്ച് കോടതി

പരാതി വൈകിയതിനുള്ള കാരണം കൃത്യമായി ബോധിപ്പിച്ചിട്ടില്ല.

  • Last Updated :
  • Share this:
    തിരുവനന്തപുരം: പിസി ജോര്‍ജിനെതിരായ പീഡനക്കേസില്‍ സംശയം പ്രകടിപ്പിച്ച് കോടതി. പരാതി നല്‍കാന്‍ അഞ്ചു മാസത്തോളെ വൈകിയിരുന്നു. ഇതിന് വ്യക്തമായ കാരണങ്ങള്‍ പരാതിക്കാരി ബോധിപ്പിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. പിസി ജോര്‍ജിന്റെ ജാമ്യ ഉത്തരവിലാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-3ന്റെ നിരീക്ഷണം.

    ഫെബ്രുവരി പത്തിനാണ് പീഡനം നടന്നതായി പരാതിക്കാരി പറയുന്നത്. അഞ്ചു മാസത്തിന് ശേഷമാണ് ഇതുസംബന്ധിച്ച് പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാല്‍ പരാതി വൈകിയതിനുള്ള കാരണം കൃത്യമായി ബോധിപ്പിച്ചിട്ടില്ല.

    Also Read-PC George | തന്നെപ്പറ്റി അപവാദം പറയുന്നത് നിര്‍ത്തണം; പിസി ജോര്‍ജിനെതിരെ പരാതിക്കാരി

    അതേസമയം മറ്റൊരു കേസില്‍ ചോദ്യം ചെയ്യുന്നതിനാണ് പിസി ജോര്‍ജിനെ വിളിച്ചുവരുത്തിയത്. ഇതിന്റെ നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ് അറസ്റ്റ്. ഇത് സുപ്രീംകോടതി മാനദമ്ധങ്ങള്‍ പാലിക്കാതെയുള്ള അറസ്റ്റ് ആണ്. ഇപ്രാകാരം അറസ്റ്റ് ചെയ്യുമ്പോള്‍ 41 എ പ്രാകാരം നോട്ടീസ് നല്കണം. കേസുമായി ബന്ധപ്പെട്ട് പ്രതിയ്ക്ക് എന്താമ് പറയാനുള്ളതെന്ന അവകാശം നല്‍കണം. ഇതു കേസില്‍ പാലിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.


    പ്രതി നിയമവുമായി സഹകരിച്ചുപോകുന്ന ആളാണ് എന്ന് കോടതിയ്ക്ക് ബധ്യപ്പെട്ടതായി ജാമ്യ ഉത്തരവില്‍ വ്യക്തമാക്കുന്നു. അറസ്റ്റിലായി മണിക്കൂറുകള്‍ക്കകമാണ് പി.സി ജോര്‍ജിന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. കര്‍ശന ഉപാധികളോടെയാണ് പി. സി ജോര്‍ജിന് ജാമ്യം ലഭിച്ചത്. ശക്തമായ വാദപ്രതിവാദത്തിനൊടുവിലാണ് പി.സി ജോര്‍ജിന് ജാമ്യം ലഭിച്ചത്.

    ഫെബ്രുവരി പത്തിന് നടന്നതെന്ന് പറയുന്ന സംഭവം ഇപ്പോള്‍ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് പി സി ജോര്‍ജിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ശക്തമായ വകുപ്പുകളാണ് കേസില്‍ ചുമത്തിയിട്ടുള്ളതെന്നും ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി തള്ളുകയായിരുന്നു.
    Published by:Jayesh Krishnan
    First published: