നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • INL സംസ്ഥാന കമ്മറ്റി ഓഫീസില്‍ കയറുവാന്‍ വഹാബ് പക്ഷം ഇനിയും കാത്തിരിക്കണം; വിലക്ക് നീട്ടി കോടതി

  INL സംസ്ഥാന കമ്മറ്റി ഓഫീസില്‍ കയറുവാന്‍ വഹാബ് പക്ഷം ഇനിയും കാത്തിരിക്കണം; വിലക്ക് നീട്ടി കോടതി

  കോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ വഹാബ് പക്ഷം അതുവരെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പ്രവേശിക്കുകയോ യോഗം ചേരുകയോ ചെയ്യരുതെന്നാണ് ഉത്തരവ്.

  കാസിം ഇരിക്കൂർ, എ പി 
അബ്ദുൽ വഹാബ്

  കാസിം ഇരിക്കൂർ, എ പി അബ്ദുൽ വഹാബ്

  • Share this:
  കോഴിക്കോട്: ഐ എന്‍ എല്‍ സംസ്‌ഥാന കമ്മിറ്റി ഓഫീസിലേക്ക് കയറുന്നതില്‍ നിന്ന് എപി അബ്‌ദുൾ വഹാബ് പക്ഷത്തെ വിലക്കികൊണ്ട് ജൂലൈ 3- നാണ്  കോടതി ഉത്തരവിട്ടത്. ഐ എന്‍ എല്‍ സംസ്‌ഥാന പ്രസിഡൻ്റ് ബി ഹംസാ ഹാജി, സെക്രട്ടറി കാസിം ഇരിക്കൂര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി യിലാണ് രണ്ടാം പ്രിന്‍സിപ്പല്‍ മുന്‍സിഫ് ഉബൈദുള്ളയുടെ ഇടക്കാല വിധി. ഇന്ന് ഹർജി വീണ്ടും പരിഗണിച്ച കോടതി വഹാബ് പക്ഷത്തിന് ഓഫീസിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് പത്ത് ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു.

  ഇതു പ്രകാരം കോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ വഹാബ് പക്ഷം അതുവരെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പ്രവേശിക്കുകയോ യോഗം ചേരുകയോ ചെയ്യരുതെന്നാണ് ഉത്തരവ്. ഓഗസ്‌റ്റ്‌ മൂന്നിന് വഹാബ് പക്ഷം യോഗം ചേരുമെന്ന സൂചനകള്‍ക്കിടയിലാണ് കാസിം ഇരിക്കൂർ പക്ഷം നേരത്തെ കോടതിയെ സമീപിച്ചത്. അന്ന് യോഗം സംബന്ധിച്ച മാദ്ധ്യമ വാർത്തകൾ ഹരജിക്കാർ കോടതിയില്‍ ഹാജരാക്കിയാണ് അനുകൂല വിധി നേടിയെടുത്തത്. എതിർകക്ഷികളായ ഐഎൻഎൽ മുന്‍ പ്രസിഡണ്ട് എപി അബ്‌ദുൾ വഹാബ്, നാസര്‍ കോയ തങ്ങള്‍ എന്നിവരുടെ അഭാവത്തിലായിരുന്നു കോടതി വിധി.

  എതിര്‍കക്ഷികള്‍ ഹാജരാകുന്നത് വരെ കാത്തിരുന്നാല്‍ ഹര്‍ജിയുടെ  ഉദ്യേശം അപ്രസക്‌തമാകുമെന്ന് നിരീക്ഷിച്ച കോടതി പരാതിയില്‍ പ്രഥമദൃഷ്‌ട്യാ കേസുണ്ടെന്നും വ്യക്‌തമാക്കിയിരുന്നു. കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് എതിര്‍കക്ഷിക്കാർക്ക് നോട്ടീസയക്കാനും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതു പ്രകാരം ഇന്ന് കോടതിയിൽ ഹാജരായ വഹാബ് പക്ഷം ശക്തമായ വാദമാണ് ഉയർത്തിയത്. ഓഫീസിൻ്റെ സ്ഥലം വാങ്ങുന്നതിന് ഉൾപ്പെടെ വലിയതോതിലുള്ള ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. അതിൻ്റെ രേഖകൾ തങ്ങളുടെ കൈവശമുണ്ട്. അതിനാൽ കോടതി ഇത് പരിശോധിക്കണമെന്നായിരുന്നു വഹാബ് പക്ഷത്തിൻ്റെ വാദം.

  Also Read-INL| ഐഎന്‍എല്‍ പിളര്‍ന്നു; പരസ്പരം പുറത്താക്കി ഇരുവിഭാഗവും

  പാർട്ടിയുടെ പരമോന്നത ഘടകം ദേശീയ നേതൃത്വമാണെന്നും, ദേശീയ പ്രസിഡൻ്റാണ് പാർട്ടിയുടെ അന്തിമ വാക്കെന്നും ഇരിക്കൂർ പക്ഷം കോടതിയിൽ വാദിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ വഹാബ് പക്ഷത്തിന് എതിരെ പാർട്ടി അച്ചടക്ക നടപടി എടുത്ത് പുറത്താക്കിയതാണെന്നും, അതിനാൽ അവർക്ക് പാർട്ടി ഓഫീസിൽ കയറാൻ അവകാശമില്ലെന്നും ഇരിക്കുർ വിഭാഗം കോടതിയിൽ വാദിച്ചു. ഇരു വിഭാഗത്തിൻ്റെയും വാദം കേട്ട കോടതി നിലവിലെ തൽസ്ഥിതി തുടരുവാൻ നിർദ്ദേശിച്ച ശേഷം അന്തിമ വിധി പറയുവാൻ കേസ് ഈ മാസം 24 ലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

  ഐഎന്‍എല്ലില്‍ അബ്‌ദുൾ വഹാബ് പക്ഷവും കാസിം ഇരിക്കൂര്‍ പക്ഷവും വീണ്ടും ഒന്നിക്കുന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോടതി നടപടികൾ. സംസ്‌ഥാന നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന വഹാബ് വിഭാഗം കഴിഞ്ഞദിവസം മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയായിരുന്നു പിളർപ്പ്. കോടതി നടപടികൾ തുടരുമ്പോഴും അണിയറയിൽ അനുരഞ്ജന ചർച്ചകൾ പുരോഗമിക്കുകയാണ്. കാന്തപുരം എ.പി.അബൂബേക്കർ മുസ്ല്യായുടെ മകനാണ് മദ്ധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.
  Published by:Jayesh Krishnan
  First published: