• HOME
 • »
 • NEWS
 • »
 • kerala
 • »
 • പ്രായപൂര്‍ത്തിയാവാത്ത മകന്‍ വാഹനമോടിച്ചു; രക്ഷകര്‍ത്താവിന് 25,000 രൂപ പിഴയിട്ട് കോടതി

പ്രായപൂര്‍ത്തിയാവാത്ത മകന്‍ വാഹനമോടിച്ചു; രക്ഷകര്‍ത്താവിന് 25,000 രൂപ പിഴയിട്ട് കോടതി

വാഹന പരിശോധന നടത്തിയിരുന്ന മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആണ് കുട്ടി ഡ്രൈവറെ പിടികൂടിയത്.

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  ഇടുക്കി: പ്രായപൂര്‍ത്തിയാവാത്ത മകന്‍ വാഹനം ഓടിച്ചതിന് രക്ഷകര്‍ത്താവിന് 25,000 രൂപ പിഴയിട്ട് കോടതി. തൊടുപുഴ ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വാഹനമോടിച്ച കൗമാരക്കാരന്റെ പിതാവിന് 25,000 രൂപ പിഴ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരുമാസം തടവ് അനുഭവിക്കാനും കോടതി വിധിച്ചു. 2021 മെയ് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

  തൊടുപുഴയില്‍ വാഹന പരിശോധന നടത്തിയിരുന്ന മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആണ് കുട്ടി ഡ്രൈവറെ പിടികൂടിയത്. ലൈസന്‍സ് ഇല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

  സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ കുട്ടി ഡ്രൈവര്‍മാരെയും ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നവരെയും കുട്ടി ഡ്രൈവര്‍മാരെയും പിടികൂടാന്‍ വാഹന പരിശോധന കര്‍ശനമാക്കുമെന്ന് ഇടുക്കി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പി എ നസീര്‍ പറഞ്ഞു.

  കൂടാതെ നിയമാനുസൃതമായി രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാതെ അപകടകരമായ ഡ്രൈവിങ് നടത്തുന്നവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ കടുത്ത നടപടികളുണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു.

  Also Read-OnePlus Nord 2 | പോക്കറ്റിലിരുന്ന വണ്‍ പ്ലസിന്റെ ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് ഗുരുതര പൊള്ളല്‍

  മാരക മയക്കുമരുന്നായ MDMA വില്‍ക്കുന്നതിനിടെ ഏഴു യുവാക്കള്‍ പിടിയില്‍; പ്രതികളുടെ ഫോണ്‍വിളികള്‍ പരിശോധിക്കും

  സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പ്പെട്ട എംഡിഎംഎ(MDMA) വില്‍ക്കുന്നതിനിടെ ഏഴു യുവാക്കള്‍ പൊലീസ് പിടിയില്‍(Arrest). പൊലീസും നര്‍ക്കോട്ടിക് സെല്ലും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഹരിപ്പാട് മുതുകുളം അപ്‌സരസില്‍ പ്രണവ്(24), കൃഷ്ണപുരം തേജസില്‍ സജിന്‍(25), ചേപ്പാട് തട്ടശ്ശേരില്‍ ശ്രാവണ്‍(23), മുതുകുളം ഓയു നിവാസ് അക്ഷയ(24), ആറാട്ടുപുഴ ഉച്ചരിചിറയില്‍ സച്ചിന്‍(23), പള്ളിപ്പാട് മംഗലപ്പിള്ളിയില്‍ അര്‍ജുന്‍(23), മുതുകുളം പുത്തന്‍മഠത്തില്‍ രഘുരാമന്‍(24) എന്നിവരാണ് അറസ്റ്റിലായത്.

  ഹരിപ്പാട് ഒരു റിസോര്‍ട്ടില്‍ മുറിയെടുത്ത് വില്‍പന നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. പിറന്നാള്‍ പാര്‍ട്ടി നടത്താന്‍ ഇവര്‍ പദ്ധതിയിട്ടതായി പൊലീസ് പറയുന്നു. 50 ഗ്രാം മയക്കുമരുന്നാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.

  ചോദ്യം ചെയ്യലില്‍ ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്നാണ് വാങ്ങുന്നതെന്ന് കണ്ടെത്തി. ഗ്രാമിന് 3000 മുതല്‍ 5000 വരെ രൂപയ്ക്കാണ് മയക്കുമരുന്ന് വില്‍ക്കുന്നതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

  Also Read-തിരുവനന്തപുരം നഗരസഭയിൽ എൽഇഡി ലൈറ്റുകൾ വാങ്ങിയതിൽ ക്രമക്കേടെന്ന് ആരോപണം

  മാസത്തില്‍ രണ്ടു മൂന്നു തവണ ബംഗളൂരുവില്‍ പോയി മയക്കുമരുന്നും കഞ്ചാവും നാട്ടിലെത്തിച്ച് വില്‍പന നടത്തിവരികയായിരുന്നു. അതേസമയം അറസ്റ്റിലായ പ്രതികളുടെ ഫോണ്‍വിളികള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശേഖരിക്കും. മാരക ലഹരി മരുന്നു കച്ചവടം ഗ്രാമങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.

  പ്രതികളില്‍ നിന്ന് ലഹരി മരുന്ന് വാങ്ങി ഉപയോഗിച്ചവരെയും വില്‍ക്കുന്നവരെയും കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി സിഐ ബിജു വി നായര്‍ പറഞ്ഞു. ബംഗളൂരുവിലെ ലോബിക്കായി അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
  Published by:Jayesh Krishnan
  First published: