ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു

മദ്യപിച്ചിരുന്നുവെന്നത് തെളിയിക്കാനായില്ലെന്ന് കോടതി

news18
Updated: August 6, 2019, 8:26 PM IST
ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു
ശ്രീറാം വെങ്കിട്ടരാമൻ
  • News18
  • Last Updated: August 6, 2019, 8:26 PM IST
  • Share this:
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. അപകടമുണ്ടാകുമ്പോൾ ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാനാകാത്തതാണ് ശ്രീരാമിന് തുണയായത്. അപകടം നടന്ന ഉടൻ ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാംപിൾ പരിശോധിക്കാൻ പൊലീസ് തയാറാകാത്തത് വീഴ്ചയാണെന്ന് അന്നേ  ചൂണ്ടിക്കാട്ടിയിരുന്നു.

ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് എങ്ങനെയാണ് കണ്ടെത്തിയതെന്ന് കോടതി ചോദിച്ചിരുന്നു. രക്തപരിശോധനാഫലം ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് മുൻപ് കേസ് പരിഗണിച്ച കോടതി ഡയറി ഹാജരാക്കാൻ നിർദേശിച്ചു. 2.30ന് കേസ് പരിഗണിച്ചപ്പോൾ കേസ് ഡയറിയും അപകടമുണ്ടാക്കിയ കാറിന്റെ ഭാഗങ്ങളും കോടതിയിൽ എത്തിച്ചു. തെളിവ് ശേഖരണത്തിനായി കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി.


അപകടം നടന്ന് ഒൻപത് മണിക്കൂറുകൾക്ക് ശേഷമാണ് ശ്രീരാമിന്റെ രക്തസാംപിളുകൾ ശേഖരിച്ചത്. ഈ കാലതാമസം തെളിവുകൾ നശിക്കാൻ കാരണമാകുമെന്ന് അന്ന് ആക്ഷേപം ഉയർന്നിരുന്നു. പൊലീസും സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരും തെളിവ് നശിപ്പിക്കാൻ അനധികൃതമായി ഇടപെട്ടുവെന്ന ആക്ഷേപം ഉയർന്നിരുന്നു.

First published: August 6, 2019, 4:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading