വിദ്വേഷ പ്രസംഗം (Hate Speech) നടത്തിയതിന് കേസ് എടുത്ത് മുൻ എംഎൽഎ പി സി ജോർജിനെ (PC George) അറസ്റ്റ് ചെയ്ത നടപടിയിൽ പോലീസിന് (Kerala Police) കോടതിയുടെ (Court) വിമർശനം. വിഷയത്തിൽ പി സി ജോർജിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലായിരുന്നു കോടതിയുടെ പരാമർശം. ഇതിന്റെ പകർപ്പ് പുറത്തുവന്നു.
അറസ്റ്റിന്റെ കാരണം വ്യക്തമാക്കാൻ പോലീസിന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മുൻ എംഎൽഎ ആയതിനാൽ ഒളിവിൽ പോകുമെന്നത് വിശ്വസിക്കുന്നില്ല. പ്രോസിക്യൂഷനെ കേൾക്കാതെ ജാമ്യം നൽകാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പി സി ജോർജിന്റെ ആരോഗ്യസ്ഥിതിയും ജാമ്യം അനുവദിക്കുന്നതിനായി പരിഗണിച്ചതായി കോടതി വ്യക്തമാക്കി.
അതേസമയം, പി സി ജോർജിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി പോലീസ് കോടതിയെ സമീപിക്കും. വിഷയത്തിൽ നിയമോപദേശം തേടിയ ശേഷമാണ് പോലീസിന്റെ നടപടി. വ്യാഴാഴ്ച, തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാകും ഫോർട്ട് പോലീസ് അപേക്ഷ നൽകുക. മത വിദ്വേഷം വളർത്താൻ ശ്രമിച്ചതിന് ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരുന്നത്. 153 എ, 295 എ എന്നീ വകുപ്പുകൾ ചുമത്തി മെയ് ഒന്ന് രാവിലെയായിരുന്നു പോലീസ് പി സി ജോർജിനെ അറസ്റ്റ് ചെയ്തത്.
Also read-
PC George വിദ്വേഷ പ്രസംഗം മുതൽ അറസ്റ്റ് വരെ
Food Poison | ഷവര്‍മ്മയില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി: കാസർകോട് (Kasaragod) ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ ഹൈക്കോടതി (High Court) സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്. സംഭവത്തിൽ നിലപാടറിയിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നല്കി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി.കാസർകോട് സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിച്ചതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ശുചിത്വം ഉറപ്പാക്കാൻ നടപടി ഉണ്ടാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് രാത്രി ഭക്ഷണം വിൽക്കുന്ന കടകളിൽ ശക്തമായ പരിശോധന തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ഭക്ഷ്യവിഭവങ്ങളിൽ മായം ചേർക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാസർകോട് ചെറുവത്തൂരിൽ മൂന്ന് പേർക്ക് മാത്രമാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കൂടുതൽ പരിശോധനാഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.