മുംബൈ: യുവതി നൽകിയ ലൈംഗിക പീഡനപരാതിയിൽ ബിനോയി കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ. മുംബൈ ദിൻഡോഷി കോടതിയിൽ വാദം പൂർത്തിയായി.
കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ ടെസ്റ്റ് എന്ന ആവശ്യം എതിർത്ത ബിനോയിയുടെ അഭിഭാഷകൻ യുവതി ഹാജരാക്കിയ വിവാഹരേഖകൾ അടക്കമുള്ളവ വ്യാജമാണെന്ന് വാദിച്ചു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഡിഎൻഎ ടെസ്റ്റ് സംബന്ധിച്ച കാര്യങ്ങൾ പരിഗണിക്കരുതെന്നാണ് ബിനോയിയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
also read:
പ്രണയം നിരസിച്ചതിന് വീടിന്റെ ഓടിളക്കി പെൺകുട്ടിയെ കുത്തിയ പ്രതി പിടിയിൽ
എഫ്ഐആറിലെ കാര്യങ്ങളും രേഖകളും തമ്മിൽ പൊരുത്തപ്പെടുന്നില്ല. യുവതി ആദ്യം നൽകിയ പരാതിയിൽ ബലാത്സംഗ ആരോപണം ഇല്ല. ബലാത്സംഗത്തിന് തെളിവില്ല. ചടങ്ങുകളില്ലാതെ വിവാഹം നടന്നെന്ന വാദം കണക്കിലെടുക്കരുത് . രേഖകളിലെ ബിനോയിയുടെ ഒപ്പ് വ്യാജം. വിവാഹം നടന്നതായുള്ള രേഖകൾ വ്യാജം. കോടിയേരി ബാലകൃഷ്ണന് കേസുമായി ബന്ധമില്ല- എന്നിവയായിരുന്നു ബിനോയ് കോടിയേരിയുടെ അഭിഭാഷകന്റെ പ്രധാന വാദങ്ങൾ.
അതേസമയം പാസ് പോർട്ടിലെ വിവരങ്ങൾ ബിനോയിക്കെതിരെയുള്ള തെളിവായി യുവതി കോടതിയിൽ സമർപ്പിച്ചു. ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കുമെന്ന് യുവതിയുടെ അഭിഭാഷകൻ പറഞ്ഞു. ബിനോയിയും അമ്മയും ഭീഷണിപ്പെടുത്തിയെന്നും കുഞ്ഞിനെ തട്ടിക്കൊണ്ട് പോകുമെന്നും പറഞ്ഞിട്ടുണ്ടെന്നും അതിനാൽ ജാമ്യം നൽകരുതെന്നും യുവതിയുടെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കുമെന്ന വാദത്തിൽ കഴമ്പില്ലെന്ന് ബിനോയിയുടെ അഭിഭാഷകൻ പറഞ്ഞു.
ദുബായ് ഡാൻസ് ബാറിലെ ജോലിക്കാരിയായിരുന്ന ബിഹാർ സ്വദേശിനിയായ യുവതിയാണ് ബിനോയിക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.