പാലക്കാട്: അട്ടപ്പാടിയിൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാൻ പൊലീസിന് അനുമതി. മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള നടപടികളുമായി പൊലീസിന് മുന്നോട്ടു പോകാമെന്ന് പാലക്കാട് ജില്ലാ കോടതി ഉത്തരവിട്ടു.
സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പൊലീസ് പാലിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ച കോടതി മൃതദേഹങ്ങൾ എപ്പോൾ വേണമെങ്കിലും സംസ്കരിക്കാമെന്നും വ്യക്തമാക്കി.
കൊല്ലപ്പെട്ട മാവേയിസ്റ്റുകളുടെ ബന്ധുക്കൾ നൽകിയ ഹർജിയെ തുടർന്ന് കൊല്ലപ്പെട്ട നാലു പേരുടെയും മൃതദേഹം ഉത്തരവുണ്ടാകുന്നതു വരെ സംസ്കരിക്കരുതെന്ന് നകോടതി നിർദ്ദേശിച്ചിരുന്നു. നിലവിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.